ഫോട്ടോ: ട്വിറ്റർ 
Sports

അഫ്ഗാനെതിരെ ടോസ് നെതര്‍ലന്‍ഡ്‌സിന്, ആദ്യം ബാറ്റ് ചെയ്യും

ആറില്‍ മൂന്ന് ജയവുമായി അഫ്ഗാനിസ്ഥാന്‍ ആറ് പോയിന്റുമായി ആറാം സ്ഥാനത്ത്. ആറില്‍ രണ്ട് ജയവുമായി നാല് പോയിന്റുമായി നെതര്‍ലന്‍ഡ്‌സ് എട്ടാമതും

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലോകകപ്പില്‍ കറുത്ത കുതിരകളാകുമെന്നു പ്രതീക്ഷിക്കപ്പെട്ട, ഏറെക്കുറെ അതു ഗ്രൗണ്ടില്‍ നടപ്പിലാക്കിയ അഫ്ഗാനിസ്ഥാനും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍. ടോസ് നേടി നെതര്‍ലന്‍ഡ്‌സ് ആദ്യം ബാറ്റിങിനു ഇറങ്ങാന്‍ തീരുമാനിച്ചു. 

ആറില്‍ മൂന്ന് ജയവുമായി അഫ്ഗാനിസ്ഥാന്‍ ആറ് പോയിന്റുമായി ആറാം സ്ഥാനത്ത്. ആറില്‍ രണ്ട് ജയവുമായി നാല് പോയിന്റുമായി നെതര്‍ലന്‍ഡ്‌സ് എട്ടാമതും. ഇന്ന് ജയിച്ചാല്‍ അഫ്ഗാന് സെമി പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കാം. ഇന്ന് ജയം ഓറഞ്ച് പടയ്ക്കാണെങ്കില്‍ അവര്‍ക്കും നേരിയ പ്രതീക്ഷ ബാക്കി നില്‍ക്കും. 

ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളെ വീഴ്ത്തിയാണ് ഓറഞ്ച് സംഘത്തിന്റെ മുന്നേറ്റം. അവസാന കളിയില്‍ വിജയിച്ചതും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. ബാറ്റിങിലും ബൗളിങിലും സന്തുലിതത്വമുള്ള ടീം. രണ്ട് വിഭാഗത്തിലും പക്ഷേ അസ്ഥിരത നില്‍ക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം