Tilak Varma, Varun Chakravarthy എക്സ്
Sports

ഐസിസി ടി 20 റാങ്കിങ്ങില്‍ തിലക് വര്‍മയ്ക്ക് കുതിപ്പ്, മൂന്നാം സ്ഥാനത്ത്; ബൗളര്‍മാരില്‍ ഒന്നാമത് വരുണ്‍ ചക്രവര്‍ത്തി

ബാറ്റിങ്ങിൽ ഇന്ത്യയുടെ അഭിഷേക് ശർമ്മയാണ് റാങ്കിങ്ങിൽ ഒന്നാമത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുവതാരം തിലക് വര്‍മ ഐസിസി പുരുഷ ടി 20 ലോകറാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് തിലക് വര്‍മയ്ക്ക് തുണയായത്. 805 റേറ്റിങ്ങ് പോയിന്റോടെ, ശ്രീലങ്കയുടെ പാത്തും നിസങ്കയെയാണ് തിലക് വര്‍മ മറികടന്നത്. ഇന്ത്യയുടെ അഭിഷേക് ശര്‍മയാണ് ഒന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ടിന്റെ ഫില്‍ സാല്‍ട്ടാണ് രണ്ടാമത്. ലങ്കയുടെ പാത്തും നിസങ്ക നാലാമതും, ഇംഗ്ലണ്ടിന്റെ ജോസ് ബട്ട്‌ലര്‍ അഞ്ചാം സ്ഥാനത്തുമാണ്. പാകിസ്ഥാന്റെ ഷാഹിസാദ ഫര്‍ഹാനാണ് ആറാമത്. ദക്ഷിണാഫ്രിക്കയുടെ യുവതാരം ഡെവാള്‍ഡ് ബ്രോവിസ് പത്താം സ്ഥാനത്തെത്തി. ഇന്ത്യന്‍ ടി 20 നായകന്‍ സൂര്യകുമാര്‍ യാദവ് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ടി 20 ബൗളിങ്ങില്‍ ഒന്നാമത് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്. ന്യൂസിഡന്‍ഡിന്റെ ജേക്കബ് ഡഫിയാണ് രണ്ടാമത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്‍ മൂന്നാമതും, പാകിസ്ഥാന്റെ അബ്രാര്‍ അഹമ്മദ് നാലാമതും, ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ അഞ്ചാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ അക്ഷര്‍ പട്ടേല്‍ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Youngster Tilak Varma is ranked third in the ICC Men's T20 World Rankings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാനനിമിഷം ട്വിസ്റ്റ്; വി വി രാജേഷ് മേയര്‍ സ്ഥാനാര്‍ത്ഥി; ഡെപ്യൂട്ടി മേയര്‍ ആകാനില്ലെന്ന് ശ്രീലേഖ

പാലായിൽ സസ്പെൻസ് തുടരുന്നു; നിലപാട് പ്രഖ്യാപിക്കാൻ പുളിക്കക്കണ്ടം കുടുംബം

ബോക്‌സിങ് ഡേ ടെസ്റ്റ്; ഇംഗ്ലണ്ടിനെ ആക്രമിക്കാന്‍ പേസ് സംഘം

ഇനി മുതൽ ഈസിയായി ഫാന്‍ വൃത്തിയാക്കാം

തലയ്ക്ക് വിലയിട്ടത് 1.1 കോടി; ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ച് നേതാവ് ഗണേഷ് ഉയ്ക്കേയ് ഉള്‍പ്പടെ ആറ് പേരെ വധിച്ചു

SCROLL FOR NEXT