ICC suspends three over match fixing allegations in Bim10 league FILE
Sports

ഒത്തുകളി ആരോപണം; വിൻഡീസ് താരമുൾപ്പെടെ മൂന്ന് പേർക്ക് സസ്പെൻഷൻ

ഈ മാസം 25നകം ഇവർക്ക് എതിരായ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഐസിസി സമയം അനുവദിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: വെസ്റ്റ് ഇൻഡീസിലെ ആഭ്യന്തര ക്രിക്കറ്റ് ലീഗിൽ നടന്ന ഒത്തുകളി ആരോപണത്തിൽ നടപടിയെടുത്ത് ഐസിസി. ബിം10 ടൂർണമെന്റിന്റെ (BIM10) 2023–24 സീസണിൽ നടന്ന സംഭവത്തിലാണ് ഒരു വെസ്റ്റ് ഇൻഡീസ് താരമുൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് നടപടി എടുത്തത്. ഇവരെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തങ്ങളിൽ നിന്നും സസ്‌പെൻഡ് ചെയ്തതായി ഐസിസി അറിയിച്ചു.

ബിം10 ലീഗിലെ പ്രമുഖ ക്ലബായ ടൈറ്റൻസ് ഫ്രാഞ്ചൈസിയുടെ ഉടമയായ ചിത്തരഞ്ജൻ റാത്തോഡ്, ടീം ഉദ്യോഗസ്ഥനായ ട്രെവൻ ഗ്രിഫിത്ത്, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരമായ ജാവോൻ സീർലെസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഐസിസിയും ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസും (CWI) ചേർന്നാണ് നടപടികൾ സ്വീകരിച്ചത്.

ബിം10 ടൂർണമെന്റിലെ മത്സരങ്ങളുടെ ഫലം അട്ടിമറിക്കാൻ ശ്രമിക്കുക, ഇതിന് വേണ്ടി ഒത്തുകളിക്കാൻ വേണ്ടി കളിക്കാരെ പ്രേരിപ്പിക്കുക, അന്വേഷണത്തിന് സഹകരിക്കാതെ ഇരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ മാസം 25നകം ഇവർക്ക് എതിരായ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഐസിസി സമയം അനുവദിച്ചിട്ടുണ്ട്. അന്വേഷണ നടപടികൾ പൂർത്തിയാകുന്നതുവരെ വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്തില്ലെന്നും ഐസിസി അറിയിച്ചു.

ICC suspends three over match fixing allegations in Bim10 league.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോഡ് ഷെഡിങ് ഇനി അധിക നാൾ ഉണ്ടാവില്ല, കൂടംകുളത്ത് നിന്ന് 200 മെ​ഗാവാട്ട് വൈദ്യുതി കിട്ടിത്തുടങ്ങി

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോക്ടര്‍ കെ പവിത്രൻ അന്തരിച്ചു

കുട്ടികളെ മുൻനിർത്തി വോട്ടഭ്യർഥന, വിജയ്ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി

ആരു വാഴും?, ആരു വീഴും?; എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ന് ; ഉത്കണ്ഠയിൽ മുന്നണികൾ

അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റു; കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു

SCROLL FOR NEXT