ചിന്നസ്വാമി സ്റ്റേഡിയം (ICC Women’s ODI World Cup 2025) x
Sports

വനിത ലോകകപ്പ്; ബംഗളൂരുവില്‍ മത്സരങ്ങള്‍ വേണ്ട; വിലക്കി കര്‍ണാടക സര്‍ക്കാര്‍

തീരുമാനത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് അതൃപ്തി

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം വനിതാ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ക്ക് വേദിയാകില്ല. സ്‌റ്റേഡിയത്തില്‍ മത്സരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ചിന്നസ്വാമിയിലെ പോരാട്ടങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താന്‍ തത്വത്തില്‍ തീരുമാനമായതായി വിവരമുണ്ട്. ഔദ്യോഗിക അറിയിപ്പ് ഉടന്‍ ലഭിക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ കിരീട വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണമടക്കമുള്ള ദുരന്തമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്. ജൂണ്‍ നാലിനായിരുന്നു ദുരന്തം. അപകടത്തില്‍ 11 പേര്‍ മരിച്ചു. 50 പേര്‍ക്കു പരിക്കുമേറ്റിരുന്നു.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനത്തില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ അതൃപ്തരാണ്. രാജ്യത്തെ പ്രാധാനപ്പെട്ട സ്റ്റേഡിയങ്ങളിലൊന്നില്‍ ലോകകപ്പ് പോലെയൊരു പോരാട്ടത്തിനു അനുമതി നല്‍കാതിരിക്കുന്നതിനെയാണ് അസോസിയേഷന്‍ എതിര്‍ക്കുന്നത്.

750 ഓളം രാജ്യാന്തര മത്സരങ്ങളും 15 സീസണുകളില്‍ ഐപിഎല്‍ മത്സരങ്ങളും അരങ്ങേറിയ വേദിയാണിത്. ഒരു ദുരന്തമുണ്ടായതിന്റെ പേരില്‍ മാത്രം ഇത്തരത്തിലൊരു മെഗാ ഇവന്റിനു അനുമതി നല്‍കുന്നതിനെയാണ് അസോസിയേഷന്‍ ചോദ്യം ചെയ്യുന്നത്. മാത്രമല്ല അന്നുണ്ടായ ദുരന്തം സ്വകാര്യ കമ്പനി സംഘടിപ്പിച്ചതാണ്. അതൊരു ക്രിക്കറ്റ് മത്സരവുമായിരുന്നില്ല. അസോസിയേഷന്‍ പറയുന്നു.

ICC Women’s ODI World Cup 2025: Bengaluru's M Chinnaswamy Stadium has been dropped from the Women's World Cup 2025 schedule after the Karnataka government refused permission citing safety risks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT