നാറ്റ് സീവറുടെ ബാറ്റിങ്, ICC Women's World Cup 2025 x
Sports

നാറ്റ് സീവര്‍ക്ക് സെഞ്ച്വറി; തുടരെ മൂന്നാം ജയവുമായി ഒന്നാം സ്ഥാനത്ത് കുതിച്ച് ഇംഗ്ലണ്ട് വനിതകള്‍

വനിതാ ലോകകപ്പില്‍ ശ്രീലങ്കയെ 89 റണ്‍സിനു വീഴ്ത്തി ഇംഗ്ലണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: തുടരെ മൂന്ന് മത്സരങ്ങള്‍ ജയിച്ച് ഇംഗ്ലണ്ട് വനിതാ ലോകകപ്പില്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ പോരാട്ടത്തില്‍ 89 റണ്‍സിന്റെ ജയം പിടിച്ചാണ് ഇംഗ്ലണ്ട് വനിതകളുടെ കുതിപ്പ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ ലങ്കന്‍ വനിതകള്‍ 45.4 ഓവറില്‍ 164 റണ്‍സില്‍ എല്ലാവരും പുറത്തായി.

ഇംഗ്ലണ്ടിനായി നാറ്റ് സീവര്‍ ബ്രാന്‍ഡ് സെഞ്ച്വറി നേടി. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി താരം ഓള്‍ റൗണ്ട് മികവുമായി കളം വാണു.

ലങ്കന്‍ നിരയില്‍ ആരും 50 കടന്നില്ല. 35 റണ്‍സെടുത്ത ഓപ്പണര്‍ ഹസിനി പെരേരയാണ് ടോപ് സ്‌കോറര്‍. ഹര്‍ഷിത സമരവിക്രമ (33), നിലാക്ഷിക സില്‍വ (23) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍. എക്ട്രാ ഇനത്തില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ 24 റണ്‍സ് സംഭാവനയും നല്‍കി. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവിനു (15) തിളങ്ങാനായില്ല.

ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റോണ്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്കയെ തകര്‍ക്കുന്നതില്‍ മുന്നില്‍ നിന്നു. നാറ്റ് സീവര്‍ക്കു പുറമെ ചാര്‍ളി ഡീനും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. അലിസ് കാപ്‌സി, ലിന്‍സി സ്മിത്ത് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാറ്റ് സീവര്‍ ബ്രാന്‍ഡിന്റെ സെഞ്ച്വറി മികവിലാണ് പൊരുതാവുന്ന ടോട്ടലുയര്‍ത്തിയത്. താരം 117 പന്തില്‍ 9 ഫോറും 2 സിക്‌സും സഹിതം 117 റണ്‍സെടുത്തു. ടാമി ബ്യുമോണ്ട് (32), ഹീതര്‍ നൈറ്റ് (29) എന്നിവരാണ് തിളങ്ങിയ മറ്റുള്ളവര്‍.

Nat Sciver-Brunt's century and Sophie Ecclestone's four wickets powered England to an 89-run win over Sri Lanka in the ICC Women's World Cup 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT