നദീൻ ക്ലാർക്, ICC Women's World Cup 2025 x
Sports

വിശാഖപട്ടണം ത്രില്ലര്‍! ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് ബംഗ്ലാദേശ്; അവസാന ഓവറിൽ സിക്‌സടിച്ച് ജയമൊരുക്കി നദീന്‍ ക്ലാര്‍ക്

വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെ വീഴ്ത്തി തുടരെ മൂന്നാം ജയവുമായി ദക്ഷിണാഫ്രിക്ക

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: വനിതാ ലോകകപ്പില്‍ ത്രില്ലര്‍ പോരാട്ടം വിജയിച്ചു കയറി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശ് വനിതകളെ അവര്‍ 3 വിക്കറ്റിനു വീഴ്ത്തി. തുടരെ മൂന്ന് ജയങ്ങളുമായി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ആദ്യ മത്സരം തോറ്റ് തുടങ്ങിയ അവര്‍ പിന്നീട് തുടരെ മൂന്ന് ജയങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. തുടരെ മൂന്ന് തോല്‍വികളേറ്റ ബംഗ്ലാദേശിന്റെ സെമി സ്വപ്‌നം ത്രിശങ്കുവിലായി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സാണ് കണ്ടെത്തിയത്. ദക്ഷിണാഫ്രിക്ക 39.3 ഓവറില്‍ 235 റണ്‍സടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ കളി എങ്ങോട്ടു വേണമെങ്കിലും മാറാമെന്ന നിലയിലായിരുന്നു. ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചാണ് ബംഗ്ലാദേശ് ജയം കൈവിട്ടത്.

ആവേശപ്പോരാട്ടത്തിന്റെ അവസാന ഓവറില്‍ ദക്ഷിണാഫ്രികയ്ക്ക് 8 റണ്‍സായിരുന്ന വേണ്ടിയിരുന്നത്. ഇന്ത്യക്കെതിരായ മത്സരം ഒറ്റയ്ക്ക് തട്ടിയെടുത്ത നദീന്‍ ഡി ക്ലാര്‍ക് അവസാന ഓവറിന്റെ ആദ്യ പന്തില്‍ ഫോറും മൂന്നാം പന്തില്‍ സിക്‌സും തൂക്കി ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പാക്കി. താരം 29 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 37 റണ്‍സുമായി പുറത്താകാതെ നിന്നു. മസബാറ്റ ക്ലാസായിരുന്നു ഒപ്പം ക്രീസില്‍. താരം 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ഏഴാം സ്ഥാനത്ത് ബാറ്റിങിനെത്തിയ ക്ലോയെ ട്രയോണ്‍, മധ്യനിരയില്‍ ഇറങ്ങി നങ്കൂരമിട്ട മരിസന്‍ കാപ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വിജയത്തിനു അടിത്തറയിട്ടത്. ട്രയോണ്‍ 6 ഫോറും ഒരു സിക്‌സും സഹിതം 62 റണ്‍സെടുത്തു ടോപ് സ്‌കോററായി. മരിസന്‍ കാപ് 4 ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സും കണ്ടെത്തി.

ഓപ്പണറും ക്യാപ്റ്റനുമായ ലൗറ വോള്‍വാര്‍ട് 31 റണ്‍സ് കണ്ടെത്തി. അനെക ബോഷാണ് (28) തിളങ്ങിയ മറ്റൊരു താരം.

ബംഗ്ലാദേശിനായി നഹിത അക്തര്‍ 2 വിക്കറ്റെടുത്തു. റബെയ ഖാന്‍, ഫഹിമ ഖാത്തൂന്‍, റിതു മോനി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ഷര്‍മിന്‍ അക്തര്‍, ഷോര്‍ന അക്തര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 35 പന്തില്‍ 3 വീതം സിക്‌സും ഫോറും തൂക്കി പുറത്താകാതെ പൊരുതി ഷോര്‍ന 51 റണ്‍സുമായി ടോപ് സ്‌കോററായി. ഷര്‍മിന്‍ പ്രതിരോധം തീര്‍ത്ത് 6 ഫോറുകള്‍ സഹിതം 77 പന്തില്‍ 50ല്‍ എത്തി.

ഓപ്പണര്‍ ഫര്‍ഗാന ഹഖ് (30), റുബയ ഹൈദര്‍ (25), ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (32) എന്നിവരും പൊരുതി. മുന്‍നിരയിലെ അഞ്ച് ബാറ്റര്‍മാരും നിര്‍ണായക സംഭാവന നല്‍കി. എട്ടാം സ്ഥാനത്തിറങ്ങിയ റിതു മോനി 8 പന്തില്‍ 3 ഫോറുകള്‍ സഹിതം പുറത്താകാതെ 19 റണ്‍സെടുത്ത് സ്‌കോര്‍ 232ല്‍ എത്തിച്ചു.

ദക്ഷിണാഫ്രിക്കയ്ക്കായി നോന്‍കുലുലേകോ മ്ലാബ 2 വിക്കറ്റുകള്‍ സ്വന്തമാക്കി. നദീന്‍ ക്ലാര്‍ക്, ക്ലോയെ ട്രയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Another Nadine de Klerk special as South Africa secure a three-wicket win to make it three out of three in the ICC Women's World Cup 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

SCROLL FOR NEXT