ICC Women's World Cup 2025 x
Sports

'കൈ കൊടുക്കാതെ' ക്യാപ്റ്റൻമാർ; പോര് വനിതകൾ തമ്മിൽ; പാകിസ്ഥാനെതിരെ ഇന്ത്യക്ക് ബാറ്റിങ്

വനിതാ ഏകദിനത്തില്‍ തുടരെ 12 വട്ടം പാകിസ്ഥാനെ വീഴ്ത്തിയതിന്റെ റെക്കോര്‍ഡുമായി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: പുരുഷന്‍മാരുടെ ഏഷ്യാ കപ്പിലെ 3 ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക്ബസ്റ്റര്‍ ക്രിക്കറ്റ് പോരാട്ടങ്ങളുടെ വീറും വാശിയും വിവാദവും അടങ്ങാതെ നില്‍ക്കുന്ന അന്തരീക്ഷത്തിലേക്ക് ഇന്ത്യ- പാക് വനിതാ ആരവങ്ങളും ഇന്ന് കളത്തില്‍. ഐസിസി വനിതാ ലോകകപ്പില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ ഹൈ വോള്‍ട്ടേജ് പോര്. കൊളംബോയിലാണ് മത്സരം.

ടോസ് നേടി പാകിസ്ഥാന്‍ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. പുരുഷ പോരാട്ടത്തിലെന്ന പോലെ വനിതാ ക്യാപ്റ്റൻമാരും പരസ്പരം കൈ കൊടുത്തില്ല. ഇന്ത്യ അമൻജോത് കൗറിനു പകരം രേണുക സിങിനെ ഉൾപ്പെടുത്തിയാണ് ഇറങ്ങുന്നത്. ലോകകപ്പിലെ ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ തുടക്കം തന്നെ പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ നില്‍ക്കുന്നത്.

ഏകദിനത്തില്‍ പാകിസ്ഥാനെതിരെ തുടരെ 12 മത്സരങ്ങള്‍ ജയിച്ചതിന്റെ ഉജ്ജ്വല റെക്കോര്‍ഡ് ഇന്ത്യയ്ക്കുണ്ട്. ആ വിജയക്കുതിപ്പ് തുടരാനാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഇറങ്ങുന്നത്.

ഇന്ത്യ ഇലവന്‍: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമിമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ്, സ്‌നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിങ്.

ICC Women's World Cup 2025: Pakistan will bowl first. No handshake between the captains. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

ഇ- കാർഡുകൾ വാങ്ങുന്ന വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കണമെന്ന് കുവൈത്ത്

ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

ക്രിസ്മസ് തിരക്ക്: കേ​ര​ളം വ​ഴി ഗോ​വ​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ്

SCROLL FOR NEXT