ഫോട്ടോ: ട്വിറ്റർ 
Sports

സെഞ്ച്വറിയടിച്ച് ഡേവിഡ് മാലന്‍; ഇംഗ്ലണ്ടിന്റെ കണ്ണ് കൂറ്റന്‍ സ്‌കോറില്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ, ഡേവിഡ് മാലന്‍ എന്നിവര്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ധരംശാല: ലോകകപ്പിലെ തങ്ങളുടെ രണ്ടാം പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ട് ഇംഗ്ലണ്ട്. ഓപ്പണര്‍ ഡേവിഡ് മാലന്‍ ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടി. താരത്തിന്റെ ആറാം ഏകദിന ശതകമാണിത്. 

33 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന നിലയിലാണ്. 91 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും സഹിതമാണ് മാലന്റെ ശതകം. 14 ഫോറും നാല് സിക്സും സഹിതം 97 പന്തിൽ 122 റൺസുമായി മാലൻ ക്രീസിൽ തുടരുന്നു. മാലനൊപ്പം 46 റണ്‍സുമായി ജോ റൂട്ടും ക്രീസില്‍. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു ഇറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോ, ഡേവിഡ് മാലന്‍ എന്നിവര്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 18ാം ഓവറിന്റെ അഞ്ചാം പന്തില്‍ ബെയര്‍സ്റ്റോയെ മടക്കി ബംഗ്ലാ ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസനാണ് കൂട്ടുകെട്ടു പൊളിച്ചത്.

ബെയര്‍സ്റ്റോ 59 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 52 റണ്‍സെടുത്തു. താരം ക്ലീന്‍ ബൗള്‍ഡായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT