കോഹ്‌ലി, വൃധിമാന്‍ സാഹ/ഫോട്ടോ: എഎഫ്പി 
Sports

'ദാല്‍ ചാവലിനൊപ്പം ഐസ്‌ക്രീമും'; സാഹയുടെ വിചിത്ര ഭക്ഷണ ശീലം ചൂണ്ടി കോഹ്‌ലി

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃധിമാന്‍ സാഹയേയും സാഹയുടെ വിചിത്ര ഭക്ഷണ രീതിയെ കുറിച്ചുമാണ് കോഹ്‌ലിയുടെ സംസാരം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ വിചിത്രമായ ഭക്ഷണ ശീലമുള്ള താരത്തിന്റെ പേര് വെളിപ്പെടുത്തി എത്തുകയാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃധിമാന്‍ സാഹയേയും സാഹയുടെ വിചിത്ര ഭക്ഷണ രീതിയെ കുറിച്ചുമാണ് കോഹ്‌ലിയുടെ സംസാരം. 

വിചിത്ര കോമ്പിനേഷനിലെ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഞാന്‍ കണ്ടിരിക്കുന്നത് വൃധിമാന്‍ സാഹയിലാണ്. സാഹയുടെ പ്ലേറ്റില്‍ ബട്ടര്‍ ചിക്കനും റോട്ടിക്കും സാലഡിനും ഒപ്പം രസഗുളയും ഉണ്ടാവും. റോട്ടിയും സാലഡും കൂട്ടി ഒന്ന് രണ്ട് വട്ടം കഴിച്ചതിന് ശേഷം രസഗുള മുഴുവന്‍ അകത്താക്കും. എന്താണ് ഈ ചെയ്യുന്നത് എന്ന് സാഹയോട് ഞാന്‍ ചോദിക്കുമ്പോള്‍ ഇങ്ങനെയാണ് തന്റെ രീതിയെന്നാണ് സാഹയുടെ മറുപടി, കോഹ്‌ലി പറയുന്നു.

പാരിസ് വെജിറ്റേറിയന്‍ വ്യക്തികള്‍ക്ക് ദുസ്വപ്നം

ദാല്‍ ചാവലിനൊപ്പം സാഹ ഐസ്‌ക്രീം കഴിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാം ഒരുമിച്ച് കഴിക്കും. രണ്ട് പിടി ചോറ് കഴിച്ചതിന് ശേഷം ഐസ്‌ക്രീം കഴിക്കും, ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ പറയുന്നു. താന്‍ കഴിച്ചതില്‍ വെച്ച് ഏറ്റവും മോശം ഭക്ഷണ അനുഭവത്തെ കുറിച്ചും കോഹ് ലി പറയുന്നു. 

അടുത്തിടെ ഞാന്‍ പാരിസില്‍ പോയിരുന്നു. വെജിറ്റേറിയന്‍ വ്യക്തികള്‍ക്ക് ദുസ്വപ്‌നമാകുന്ന ഇടമാണ് പാരിസ്. ഭാഷ പരിമിതിക്കൊപ്പം വലിയ ഓപ്ഷനുകളും അവിടെ ഇല്ല, കോഹ് ലി പറഞ്ഞു. നിലവില്‍ ട്വന്റി20 ലോകകപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് തിരിച്ചിരിക്കുകയാണ് കോഹ്‌ലി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

ശബരിമല യുവതീ പ്രവേശം 9 അം​ഗ ഭരണഘടനാ ബഞ്ചിലേക്ക്, വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

വില 1,49,900 രൂപ, ഹണ്ടര്‍ 350 ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

SCROLL FOR NEXT