വീഡിയോ ദൃശ്യം 
Sports

ബാബര്‍ അസം മിന്നിയാല്‍ ധോനിയുടെ റെക്കോര്‍ഡ് കടപുഴകും; മുന്നില്‍ തകര്‍പ്പന്‍ നേട്ടം

ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് നിലവില്‍ എംഎസ് ധോനിയുടെ പേരിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന് എതിരെ ഇറങ്ങുമ്പോള്‍ ബാബര്‍ അസം, റിസ്വാന്‍ സഖ്യത്തെ നേരത്തെ മടക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം യുഎഇ വേദിയായ ലോകകപ്പില്‍ 10 വിക്കറ്റിന്റെ തോല്‍വിയിലേക്ക് ഇന്ത്യയെ തള്ളിയിടുകയായിരുന്നു ഇരുവരും. മറുവശത്ത് ട്വന്റി20യില്‍ റണ്‍സ് സ്‌കോര്‍ ചെയ്ത് തുടങ്ങാനാവും ബാബര്‍ ലക്ഷ്യമിടുക. 

ഇന്ത്യക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ റെക്കോര്‍ഡ് മറികടക്കുന്നതിലേക്ക് ബാറ്റ് വീശാനുമാണ് ബാബര്‍ ഇവിടെ ഉന്നമിടുന്നു. ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് നിലവില്‍ എംഎസ് ധോനിയുടെ പേരിലാണ്. 

ക്യാപ്റ്റന്‍ കൂള്‍ നേടിയത് 529 റണ്‍സ്

ട്വന്റി20 ലോകകപ്പിലെ 33 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച് ധോനി കളിച്ചപ്പോള്‍ ഇതില്‍ നിന്ന് ക്യാപ്റ്റന്‍ കൂള്‍ നേടിയത് 529 റണ്‍സ്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് രണ്ടാമത്. ധോനിയേക്കാള്‍ 168 റണ്‍സാണ് വില്യംസണിന് കുറവുള്ളത്. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പില്‍ 227 റണ്‍സ് നേടിയാല്‍ ബാബര്‍ അസമിന് ധോനിയെ മറികടക്കാം. 

യുഎഇ വേദിയായ ലോകകപ്പില്‍ മികച്ച ഫോമിലാണ് ബാബര്‍ ബാറ്റ് വീശിയത്. 60.60 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 303 റണ്‍സ്. എന്നാല്‍ ഏഷ്യാ കപ്പില്‍ ഫോമിലേക്ക് ഉയരാന്‍ ബാബറിന് കഴിഞ്ഞില്ല. ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയില്‍ സ്ഥിരത ബാബറിന് വിഷയമായിരുന്നു. പക്ഷേ ട്വന്റി20 ലോകകപ്പില്‍ ബാബര്‍ താളം കണ്ടെത്തും എന്നാണ് പാക് ആരാധകരുടെ പ്രതീക്ഷ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"ഇന്ത്യ എത്ര കാലം വിദേശ പരിശീലകരെ ആശ്രയിക്കും...?"; രാജ്യത്തെ കോച്ചിംഗ് പ്രതിഭകള്‍ അവസരങ്ങള്‍ക്കായി പോരാടുന്നു: ഹോക്കി ഇതിഹാസം പി ആര്‍ ശ്രീജേഷ്

വീട്ടിൽ അനാവശ്യമായി സൂക്ഷിക്കരുതാത്ത 7 കാര്യങ്ങൾ; ഇടം ലാഭിക്കാം, വീട് വൃത്തിയായി സൂക്ഷിക്കാം

നിങ്ങള്‍ക്ക് 40 വയസാണോ?, ഇതുവരെ സമ്പാദ്യമൊന്നുമില്ലേ?; റിട്ടയര്‍മെന്റ് കാലത്ത് സുഖമായി ജീവിക്കാം!, ചെയ്യേണ്ടത് ഇത്രമാത്രം

വികസനത്തെയാകെ അട്ടിമറിക്കാന്‍ ശ്രമം; ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ UDF സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നു: പിണറായി വിജയന്‍

ഭരണാനുമതി വന്ന് വർഷങ്ങൾ കഴിഞ്ഞു; ഹൈക്കോടതി ഇടപെട്ടിട്ടും തൃശൂർ-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനം അനിശ്ചിതാവസ്ഥയിൽ