വികസനത്തെയാകെ അട്ടിമറിക്കാന്‍ ശ്രമം; ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ UDF സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നു: പിണറായി വിജയന്‍

കണ്ണൂര്‍ എന്നു കേള്‍ക്കുമ്പോള്‍ എന്താണ് വലിയ വിഷമം ഉണ്ടാകാന്‍ കാരണം?. കേരളത്തിന്റെ ഭാഗമല്ലേ കണ്ണൂര്‍?. പിണറായി വിജയൻ ചോദിച്ചു
Pinarayi Vijayan
പിണറായി വിജയൻ
Edited By:
Updated on: 
1 min read

കണ്ണൂര്‍: ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പുതിയ സര്‍ക്കാര്‍ വന്നിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. എന്നാല്‍ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമായിക്കഴിഞ്ഞു. ആര്‍എസ്എസിന്റെ അജണ്ട അംഗീകരിക്കാനും നടപ്പാക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ താല്‍പ്പര്യമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരില്‍ സിപിഎമ്മിന്റെ വിശാല ജില്ലാ കമ്മിറ്റിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Pinarayi Vijayan
10 ലക്ഷം കൈക്കൂലി ആരോപണം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

ആര്‍എസ്എസ് താല്‍പ്പര്യം വാശിയോടെ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഓരോ പ്രശ്‌നത്തിലും ഇതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. സത്യപ്രതിജ്ഞാ വേള തൊട്ട് വന്ദേമാതരം പൂര്‍ണമായി ആലപിച്ചതു തൊട്ട് നാം കണ്ടതാണ്. യുവതലമുറയെ കാവിവല്‍ക്കരിക്കലാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്ന കാര്യം. അതിന് പൊതുവിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസമേഖലയും വലിയ ഉപാധിയാണ്. ആ രണ്ടു മേഖലയേയും ഇതിനായി ഉപയോഗിക്കണമെന്നാണ് ആര്‍എസ്എസ് കരുതുന്നത്.

അതിന്റെ ഭാഗമായിട്ടുള്ള ഇടപെടലായിരുന്നു സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതി നടപ്പാക്കല്‍. പിഎം ശ്രീ പദ്ധതിയെ ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കെ ബിജെപി ഒഴികെ എല്ലാവരും എതിര്‍ത്തിരുന്നു. യുഡിഎഫും എതിര്‍ത്തിരുന്നു. ഇപ്പോള്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനാണ് യുഡിഎഫ് സര്‍ക്കാരിന്റെ മുന്‍ഗണന. ഇതില്‍ അവരുടെ അണികളില്‍ നിന്നു വരെ ഉയരുന്നുണ്ട്. ഇപ്പോഴും നടപ്പാക്കുക എന്നതിലാണ് അവരുടെ നില്‍പ്പ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ചാന്‍സലര്‍മാരെ ഉപയോഗിച്ചുകൊണ്ടാണ് കാവിവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നത്. വൈസ് ചാന്‍സലര്‍മാരുടെ നിയമനം, യൂണിവേഴ്‌സിറ്റികളിലെ വിവിധ സമിതികളില്‍ ആളുകളെ നിയമിക്കുന്നത് അടക്കം ചാന്‍സലറുടെ ഇഷ്ടപ്രകാരമാണ് നടക്കുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

കിഫ്ബി ഭൂമി ഏറ്റെടുത്തതിനെയും പിണറായി വിജയന്‍ ന്യായീകരിച്ചു. കണ്ണൂരില്‍ ഭൂമി കണ്ടെത്തിയത് വികസനത്തിനായിട്ടാണ്. സ്ഥലമേറ്റെടുക്കല്‍ നടപടിക്രമങ്ങള്‍ എന്താണെന്ന് അറിയാത്തവരല്ല നാട്ടിലെ ജനങ്ങള്‍. ആരെങ്കിലും അന്ന് അതിനെ ചോദ്യം ചെയ്‌തോ?. ഇത്രയും തെറ്റായ വസ്തുതാവിരുദ്ധമായ ഒരു കാര്യം അവതരിപ്പിക്കുന്നതെന്ന് ഒരു മാധ്യമവും ചോദിച്ചില്ല. സര്‍ക്കാരാണ് ഭൂമി ഏറ്റെടുത്തത്. അതിന് നിയതമായ ചട്ടമുണ്ട്. വികസനത്തെയാകെ അട്ടിമറിക്കാനാണ് കേരളത്തില്‍ ശ്രമം നടക്കുന്നത്. കിഫ്ബിയെ തെറ്റായി ചിത്രീകരിക്കുകയാണ്. എന്താണ് കണ്ണൂര്‍ എന്നു കേള്‍ക്കുമ്പോള്‍ വലിയ വിഷമം ഉണ്ടാകാന്‍ കാരണം?. കേരളത്തിന്റെ ഭാഗമല്ലേ കണ്ണൂര്‍?. കേരളത്തിന്റെ ഭാഗമല്ലേ തിരുവനന്തപുരവും എറണാകുളവും കോഴിക്കോടുമെന്നും പിണറായി വിജയന്‍ ചോദിച്ചു.

Pinarayi Vijayan
അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
Pinarayi Vijayan
പ്രായമായ അമ്മയ്ക്ക് വരെ ഭീഷണിയുണ്ടായി, മാസപ്പടി കേസില്‍ നടത്തിയത് വലിയ പോരാട്ടം, ചേര്‍ത്തു നിര്‍ത്തിയത് കെ സുധാകരന്‍ ; തുറന്നടിച്ച് മാത്യു കുഴല്‍നാടന്‍
Summary

UDF government is keen to implement the RSS agenda: Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com