എസ് ശ്രീശാന്ത്/ ഫയല്‍ ചിത്രം 
Sports

ഞാന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ കോഹ്‌ലിയുടെ ഇന്ത്യ ലോകകപ്പ് നേടിയേനെ: എസ് ശ്രീശാന്ത്

വിരാട് കോഹ്‌ലി നയിച്ച ഇന്ത്യന്‍ ടീമില്‍ താന്‍ ഭാഗമായിരുന്നു എങ്കില്‍ ഇന്ത്യ ലോകകപ്പില്‍ ജയിച്ചാനെയെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ എസ് ശ്രീശാന്ത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിരാട് കോഹ്‌ലി നയിച്ച ഇന്ത്യന്‍ ടീമില്‍ താന്‍ ഭാഗമായിരുന്നു എങ്കില്‍ ഇന്ത്യ ലോകകപ്പില്‍ ജയിച്ചാനെയെന്ന് ഇന്ത്യന്‍ മുന്‍ പേസര്‍ എസ് ശ്രീശാന്ത്. ക്രിക്ചാറ്റിന്റെ ഷെയര്‍ചാറ്റ് ഓഡിയോ ചാറ്റ്‌റൂമിലാണ് ശ്രീശാന്തിന്റെ വാക്കുകള്‍. 

ഞാന്‍ ടീമിലുണ്ടായിരുന്നു എങ്കില്‍ 2015,2019,2021 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പ് ജയിച്ചാനെ. താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ സഞ്ജു സാംസണും സച്ചിന്‍ ബേബിയും നന്നായാണ് മുന്‍പോട്ട് പോകുന്നത് എന്നും ശ്രീശാന്ത് പറഞ്ഞു. 

2007ലെ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്റെ മിസ്ബാ ഉള്‍ ഹഖിന്റെ ക്യാച്ച് ശ്രീശാന്തിന്റെ കൈകളിലേക്ക് എത്തിയതോടെയാണ് ഇന്ത്യ ലോക കിരീടത്തില്‍ മുത്തമിട്ടത്. 2011ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിലും ശ്രീശാന്ത് അംഗമായിരുന്നു. 

കോഹ്‌ലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇതുവരെ ഐസിസി കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യക്കായിട്ടില്ല. 2015ല്‍ ലോകകപ്പില്‍ ധോനിയാണ് ഇന്ത്യയെ നയിച്ചത്. 2019ല്‍ കോഹ് ലി നയിച്ചപ്പോഴും ഇന്ത്യയുടെ പോരാട്ടം സെമി ഫൈനലില്‍ അവസാനിച്ചിരുന്നു. 2015ലെ സെമിയില്‍ ഓസ്‌ട്രേലിയയോടും 2019ലെ സെമിയില്‍ ന്യൂസിലന്‍ഡിനോടുമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT