ശാർദുൽ ഠാക്കൂർ/ ട്വിറ്റർ 
Sports

‘ആരെങ്കിലും ശാർദുൽ ഠാക്കൂർ ഫാൻസ് ക്ലബ് ഉണ്ടാക്കൂ, ഞാൻ ആദ്യ അം​ഗമാകാം’- മുൻ താരം

‘ആരെങ്കിലും ശാർദുൽ ഠാക്കൂർ ഫാൻസ് ക്ലബ് ഉണ്ടാക്കൂ, ഞാൻ ആദ്യ അം​ഗമാകാം’- മുൻ താരം

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇന്ത്യയുടെ ഇം​ഗ്ലണ്ട് പര്യടനത്തിലെ താരം ആരാണെന്ന് ചോദിച്ചാൽ ശാർദുൽ ഠാക്കൂർ എന്നായിരിക്കും ഇപ്പോൾ മിക്കവരുടേയും ഉത്തരം. അതിന് കാരണമുണ്ട്. പരമ്പരയിലെ ടെസ്റ്റ് പോരാട്ടങ്ങൾ എടുത്തു നോക്കു താരം കളിച്ച മത്സരങ്ങളിലെല്ലാം ഇന്ത്യ പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ബാറ്റ് കൊണ്ടും അവിശ്വസനീയമാം വിധം താരം ഇന്ത്യയെ കരകയറ്റിയിട്ടുണ്ട്. നാലാം ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും അതു കണ്ടു. പന്തു കൊണ്ടുള്ള ഇംപാക്റ്റ് വേറെയും. താരത്തിന്റെ ഓൾറൗണ്ട് മികവിനെ അഭിനന്ദിക്കുകയാണ് മുൻ താരങ്ങളും ആരാധകരും ഇപ്പോൾ. 

ഒന്നാം ഇന്നിങ്സിൽ ഒരുവേള ഏഴിന് 127 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ, ഇം​ഗ്ലീഷ് മണ്ണിലെ അതിവേഗ അർധ സെഞ്ച്വറിയുമായാണ് ശാർദുൽ രക്ഷപ്പെടുത്തിയത്. 36 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം നേടിയത് 57 റൺസ്. പിന്നീട് രണ്ടാം ഇന്നിങ്സിൽ തകർച്ച നേരിട്ട സമയത്തും ശാർദുൽ ഇന്ത്യയുടെ രക്ഷകനായെത്തി. ഇത്തവണ 72 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം 60 റൺസാണ് സമ്പാദ്യം. 

‘ശാർദുൽ ഠാക്കൂർ ഫാൻസ് ക്ലബ്’ ഉണ്ടാക്കിയാൽ താൻ അതിന്റെ ആദ്യ അംഗമാകുമെന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ‘ആരെങ്കിലും ഒരു ശാർദുൽ ഠാക്കൂർ ഫാൻസ് ക്ലബ് രൂപീകരിക്കാൻ മുന്നിട്ടിറങ്ങിയാൽ അതിന്റെ ആദ്യ അംഗമാകാൻ ഞാൻ തയ്യാർ. ഓവലിൽ ഇന്ത്യ എപ്പോഴൊക്കെ പ്രതിസന്ധിയിൽ അകപ്പെട്ടോ, അപ്പോഴെല്ലാം രക്ഷകനായി ശാർദുൽ അവതരിച്ചിട്ടുണ്ട്. ഒന്നാം ഇന്നിങ്സിലെ അർധ സെഞ്ച്വറിയായാലും രണ്ടാം ഇന്നിങ്സിലെ അമൂല്യമായ 60 റൺസ് ആയാലും ഋഷഭ് പന്തിനെ ശാർദുൽ പിന്നിലാക്കി. ഒലി പോപ്പിന്റെ വിക്കറ്റെടുത്ത് കരുത്തുകാട്ടി. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനായി മാറിക്കഴിഞ്ഞു.’

‘ഇപ്പോഴത്തെ സാഹചര്യത്തിൽ ശാർദൂൽ ഠാക്കൂറിനെക്കൂടാതെ ഒരു ഇന്ത്യൻ ടീമിനെ ആലോചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഒന്നാം ഇന്നിങ്സിൽ ശാർദുലിന്റെ സംഭാവന ഇല്ലാതെ നാം 130 റൺസിനടുത്ത് പുറത്തായി എന്നു കരുതുക. ഞാൻ ഉറപ്പു പറയുന്നു, നാലാം ദിനമാകുമ്പോഴേയ്ക്കും ഇന്ത്യ തോൽവി വഴങ്ങുമായിരുന്നു. ടീമിന് അത്രമാത്രം ആത്മവിശ്വാസം സമ്മാനിക്കുന്ന ഇന്നിങ്സാണ് ശാർദുൽ പുറത്തെടുത്തത്.’

‘ഒന്നാം ഇന്നിങ്സിൽ ശാർദുൽ ഇന്ത്യയെ 191 റൺസിൽ എത്തിച്ചതോടെ ടീമിന് ഒരു ഉണർവ് ലഭിച്ചിട്ടുണ്ട്. രണ്ടാം ദിവസം ഒലി പോപ്പ് ഇന്ത്യയെ ബുദ്ധിമുട്ടിച്ച സമയത്താണ് നിർണായകമായ വിക്കറ്റെടുത്ത് ശാർദുൽ ടീമിനെ രക്ഷിച്ചത്. ഒലി പോപ്പ് പോയതോടെ ഇംഗ്ലണ്ടിന്റെ ലീഡ് 99 റൺസിൽ ഒതുക്കാൻ നമുക്കായി. ലീഡ് 125 റൺസ് ആയിരുന്നെങ്കിലോ? ഇതിനു പിന്നാലെയാണ് രണ്ടാം ഇന്നിങ്സിലെ 60 റൺസ് നേട്ടം. മത്സരത്തിന്റെ അവസാന ദിനമായ ഇന്നും ശാർദുൽ ഒന്നോ രണ്ടോ വിക്കറ്റെടുത്തേ തീരൂ. അദ്ദേഹത്തിന്റെ സംഭാവനയില്ലെങ്കിൽ ഇന്ന് ജയിക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം, ഈ മത്സരത്തിൽ ഇതുവരെ അദ്ദേഹം നൽകിയ ചെറിയ സംഭാവനകൾക്കു പോലും അത്രമാത്രം ഇംപാക്ടുണ്ട്’ – ചോപ്ര വ്യക്താക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT