ഫാട്ടോ: എഎഫ്പി 
Sports

നാളെ ജയിച്ചാല്‍ പരമ്പര; സഞ്ജുവിന് പകരം ഇഷാന്‍? അര്‍ഷ്ദീപ് അരങ്ങേറ്റം കുറിച്ചേക്കും

രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ വന്നേക്കും

Author : സമകാലിക മലയാളം ഡെസ്ക്

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഏകദിന പരമ്പര സ്വന്തമാക്കുക ലക്ഷ്യമിട്ട് ഇന്ത്യ ഞായറാഴ്ച ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ ഇറങ്ങും. ആദ്യ ഏകദിനത്തില്‍ അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവിലാണ് ഇന്ത്യക്ക് ജയം പിടിക്കാനായത്. രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ വന്നേക്കും. 

ഇന്ത്യയുടെ ടോപ് 3 ബാറ്റേഴ്‌സും ആദ്യ ഏകദിനത്തില്‍ അര്‍ധ ശതകം കണ്ടെത്തി. ധവാന് നേരിയ വ്യത്യാസത്തിലാണ് സെഞ്ചുറി നഷ്ടമായത്. റണ്‍ഔട്ടിലേക്ക് വീണില്ലായിരുന്നെങ്കില്‍ ഗില്ലിനും ഒരുപക്ഷേ സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞാനെ. ശ്രേയസ് അയ്യരും അര്‍ധ ശതകം കണ്ടെത്തിയിരുന്നു.

സഞ്ജു സാംസണ്‍, ഹൂഡ എന്നീ താരങ്ങളാണ് ആദ്യ ഏകദിനത്തില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയത്. സഞ്ജു സാംസണിന് പകരം രണ്ടാം ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. 12 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. 

ഗില്‍ ബാറ്റിങ്ങില്‍ മികവ് കാണിച്ചതോടെ വണ്‍ഡൗണ്‍ ആയിട്ടാവും ഇഷാനെ ഇറക്കുക. ബൗളിങ്ങിലാണ് മറ്റൊരു മാറ്റത്തിന് സാധ്യത.അര്‍ഷ്ദീപ് ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചേക്കും. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരമാവും അര്‍ഷ്ദീപ് ഇലവനിലേക്ക് വരിക. 

ഇന്ത്യയുടെ സാധ്യതാ 11: ശിഖര്‍ ധവാന്‍, ഗില്‍, ഇഷാന്‍, ശ്രേയസ്, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, അക്ഷര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ചഹല്‍, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ട20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

SCROLL FOR NEXT