Saransh Jain x
Sports

ഇന്ത്യൻ ടീമിലേക്ക് വിളിച്ചില്ല; രഞ്ജിയിൽ '7 വിക്കറ്റുകൾ' വീഴ്ത്തി 33കാരൻ!

ഈയടുത്ത് നടന്ന ശ്രീലങ്കക്കെതിരായ ടെസ്റ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഇൻഡ‍ോർ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം കിട്ടാതെ പോയ സാരാംശ് ജെയ്ൻ രഞ്ജിയിൽ മിന്നും ബൗളിങുമായി കളം വാണു. ബിഹാറിനെതിരായ പോരാട്ടത്തിൽ മധ്യപ്രദേശിനായി പന്തെറിഞ്ഞ താരം ആഭ്യന്തര ക്രിക്കറ്റിലെ തന്റെ ഏറ്റവും മികച്ച ബൗളിങാണ് പുറത്തെടുത്തത്. മത്സരത്തിൽ താരം 40 റൺസ് മാത്രം വഴങ്ങി വീഴ്ത്തിയത് 7 വിക്കറ്റുകൾ. താരത്തിന്റെ മിന്നും ബൗളിങിനു മുന്നിൽ ബിഹാർ മുട്ടുവിറച്ചു നിന്നു. ഒന്നാം ഇന്നിങ്സിൽ അവരുടെ പോരാട്ടം വെറും 99 റൺസിൽ അവസാനിപ്പിക്കാനും സാരാംശിന്റെ കിടിലൻ ബൗളിങ് കാരണമായി.

13 ഓവറിനിടെയാണ് ബിഹാറിനെതിരായ പോരാട്ടത്തിൽ താരം 7 വിക്കറ്റുകൾ വീഴ്ത്തിയത്. 30.3 ഓവറിൽ ബിഹാർ 99 റൺസിൽ ഓൾഔട്ടായി.

ആയുഷ് ലോഹ​രുക്ക, ക്യാപ്റ്റൻ സാകിബുൽ ​ഗനി, ആകാശ് രാജ് എന്നിവരെയാണ് ജെയ്ൻ ആദ്യ ഘട്ടത്തിൽ മടക്കിയത്. പിന്നാലെ രാഘവേന്ദ്ര പ്രതാപ് സിങ്, ആ​ദിത്യ രാജ്, സൂരജ് കശ്യപ്, ഹിമാൻഷു സിങ് എന്നിവരേയും കൂടാരം കയറ്റി 7 വിക്കറ്റുകൾ പോക്കറ്റിലാക്കി.

33കാരനായ വലംകൈയൻ ഓഫ് ബ്രേക്ക് സ്പിന്നർ ഇന്ത്യക്കായി നേരത്തെ ഒരു ടെസ്റ്റ് മത്സരം കളിച്ചിരുന്നു. ഈയടുത്ത് അരങ്ങേറിയ ശ്രീലങ്കക്കെതിരായ പോരാട്ടത്തിലാണ് താരം അരങ്ങേറിയത്. പിന്നാലെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക് താരം വിളി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അരങ്ങേറ്റ ടെസ്റ്റിൽ സാരാംശ് 3 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലാണ് താരം അരങ്ങേറിയത്. അരങ്ങേറുമ്പോൾ 33 വയസായിരുന്നു ജെയ്നിന്. 1998ൽ റോബിൻ സിങിനു ശേഷം ഇന്ത്യയ്ക്കായി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായമുള്ള താരമായി ജെയ്ൻ മാറിയിരുന്നു. മധ്യപ്രദേശിനായി 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ജെയ്ൻ 28.23 ശരാശരിയിൽ 195 വിക്കറ്റുകൾ വീഴ്ത്തി. 2312 റൺസും അദ്ദേഹം ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നേടിയിട്ടുണ്ട്.

Saransh Jain has made the most of his return to domestic cricket after missing out on India's squad for the Test series against New Zealand. The Madhya Pradesh spinner picked up seven wickets to bowl Bihar out for just 99 in their Ranji Trophy match on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പരീക്ഷാ ക്രമക്കേട്: രണ്ട് പിഎസ് സി അംഗങ്ങള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍, ചെയര്‍മാന് ബുധനാഴ്ച ഹാജരാകാന്‍ നോട്ടീസ്

റെക്കോർഡ് റൂമുകൾ പൊളിക്കാൻ നീക്കം: വനംവകുപ്പിലെ സർക്കിൾ മേധാവികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് അനെക് ട്രസ്റ്റ്

ജന്മനക്ഷത്രം എങ്ങനെ നിർണയിക്കാം?, ചന്ദ്രനുമായുള്ള ബന്ധമെന്ത്?; ഓരോ നക്ഷത്രക്കാരും ഏതു മഹാദശയിൽ?, ജ്യോതിഷത്തിന്റെ ബാലപാഠങ്ങൾ

വാട്ട്‌സപ്പിലൂടെ പരിചയപ്പെട്ട സ്ത്രീക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി; തമിഴ്‌നാട്ടില്‍ മുന്‍ ആര്‍മി ക്യാപ്റ്റന്‍ അറസ്റ്റില്‍

'രോഹിത് വല്ല്യേട്ടനെ പോലെ, മുംബൈയെ ഒന്നിപ്പിക്കും'; വീണ്ടും ക്യാപ്റ്റനാക്കണമെന്ന് ആവശ്യം