ഫയല്‍ ചിത്രം 
Sports

'ഞാന്‍ റെഡിയാണ്', രണ്ട് വിക്കറ്റ് കീപ്പര്‍മാരും ഐസൊലേഷനിലായതോടെ ദിനേശ് കാര്‍ത്തിക് 

തന്റെ ക്രിക്കറ്റ് കിറ്റിന്റെ ചിത്രമാണ് ദിനേശ് കാര്‍ത്തിക് ഇവിടെ പങ്കുവെച്ചത്. ഒപ്പം 'ജസ്റ്റ്‌സേയിങ്' എന്ന ഹാഷ്ടാഗും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഋഷഭ് പന്തിന് കോവിഡ് പോസിറ്റീവാകുകയും സാഹ ക്വാറന്റൈനിലാവുകയും ചെയ്ത സാഹചര്യത്തില്‍ തന്റെ പേര് ബിസിസിഐയെ ഓര്‍മപ്പെടുത്തി ദിനേശ് കാര്‍ത്തിക്. ട്വിറ്ററിലൂടെയാണ് ദിനേശ് കാര്‍ത്തിക്കിന്റെ വരവ്. 

തന്റെ ക്രിക്കറ്റ് കിറ്റിന്റെ ചിത്രമാണ് ദിനേശ് കാര്‍ത്തിക് ഇവിടെ പങ്കുവെച്ചത്. ഒപ്പം 'ജസ്റ്റ്‌സേയിങ്' എന്ന ഹാഷ്ടാഗും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ദിനേശ് കാര്‍ത്തിക് കമന്ററി ബോക്‌സില്‍ തന്റെ അരങ്ങേറ്റം കുറിക്കുകയും ആരാധകരുടെ കയ്യടി നേടുകയും ചെയ്തിരുന്നു. 

കോവിഡ് പോസിറ്റീവായ ഇന്ത്യന്‍ ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുമായി സമ്പര്‍കത്തില്‍ വന്നതോടെയാണ് വൃധിമാന്‍ സാഹ ക്വാറന്റൈനിലായത്. ഇതോടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങ് ഓപ്ഷന്‍ കെ എല്‍ രാഹുലിലേക്ക് ചുരുങ്ങി. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുന്‍പായുള്ള ആദ്യ പരിശീലന മത്സരത്തില്‍ പന്തിനും സാഹയ്ക്കും കളിക്കാന്‍ കഴിയില്ല. ജൂലൈ 20നാണ് ആദ്യ പരിശീലന മത്സരം. എന്നാല്‍ ജൂലൈ 28ന് രണ്ടാം പരിശീലന മത്സരത്തിലേക്ക് എത്തുമ്പോഴേക്കും പന്തിന് ടീമിലേക്ക് മടങ്ങി എത്താനാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT