ഫോട്ടോ: ട്വിറ്റർ 
Sports

'വിശ്വസിക്കണം... 2019ല്‍ ചന്ദ്രയാന്‍ 2 പരാജയപ്പെട്ടു, ലോകകപ്പ് സെമിയില്‍ ഇന്ത്യ വീണു; 2023ല്‍ ചന്ദ്രയാന്‍ 3 അഭിമാന വിജയം, ലോകകപ്പില്‍...'

2019ലാണ് ലോകകപ്പ് ക്രിക്കറ്റിന്റെ 12ാം അധ്യായം അരങ്ങേറിയത്. ആ പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍ വീണു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ കാല് കുത്തിയപ്പോള്‍ 140 കോടി ജനത ആഹ്ലാദത്തില്‍ ആറാടിയ ദിവസമാണ് കഴിഞ്ഞത്. ആ അനുപമ നേട്ടത്തിന്റെ അഭിമാനത്തിലാണ് രാജ്യത്തെ ഓരോരുത്തരും. ഇതുമായി ബന്ധപ്പെട്ട് ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

2019ലാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ശ്രമം നടന്നത്. അന്നു പക്ഷേ തൊട്ടടുത്തു വരെ എത്തി മിഷന്‍ പരാജയപ്പെട്ടു. 

2019ലാണ് ലോകകപ്പ് ക്രിക്കറ്റിന്റെ 12ാം അധ്യായം അരങ്ങേറിയത്. ആ പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍ വീണു. കിരീടത്തിലേക്ക് രണ്ട് ജയം മാത്രമായിരുന്നു ഇന്ത്യക്ക് ആവശ്യമുണ്ടായിരുന്നത്. 

2023ല്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 3 പൂര്‍ണ വിജയമായി. ഇന്ത്യ ചന്ദ്രനിലെത്തി. ലോകകപ്പിന്റെ 13ാം അധ്യായം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി അരങ്ങേറുകയാണ്. 2019ലെ അനുസരിച്ചാണെങ്കില്‍ ഇന്ത്യ ഇത്തവണ ലോകകപ്പ് നേടുമെന്ന പരോക്ഷ പ്രതീക്ഷയാണ് ട്വീറ്റിലൂടെ ടീം പങ്കിടുന്നത്. 

വിശ്വസിക്കുന്നു... എന്ന കുറിപ്പോടെയാണ് ഫോട്ടോ. ട്വീറ്റിലെ ഫോട്ടോയില്‍ 2019ല്‍ അന്നത്തെ ഐസ്ആര്‍ഒ തലവന്‍ ശിവന്‍ നിരാശനായി നില്‍ക്കുന്നതും തൊട്ടരികില്‍ നിരാശനായി മടങ്ങുന്ന രോഹിത് ശര്‍മയുടെയും ചിത്രമുണ്ട്. തൊട്ടു താഴെ നമ്മള്‍ ചന്ദ്രനിലെന്ന ക്യാപ്ഷനും ഇപ്പോഴത്തെ ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥിന്റെ ചിത്രവും തൊട്ടടുത്ത് ചിത്രമൊന്നുമില്ലാതെ ഒഴിച്ചിട്ട നിലയിലുമാണ് ട്വീറ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT