ദുബായ്: റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെ കൊല്ക്കത്ത ജയം പിടിച്ചപ്പോള് വെങ്കടേഷ് അയ്യര് എന്ന ഓപ്പണറിലേക്കായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ. 27 പന്തില് നിന്ന് ഏഴ് ഫോറും ഒരു സിക്സും പറത്തി 41 റണ്സ് ആണ് വെങ്കടേഷ് പ്രസാദ് അടിച്ചെടുത്തത്.
93 എന്ന വിജയ ലക്ഷ്യം വലുതല്ലെങ്കിലും വെങ്കടേഷിന്റെ ബാറ്റിങ് മികവ് കൊല്ക്കത്തയ്ക്ക് വലിയ ആശ്വാസം നല്കുന്നു. ഇതോടെ കൊല്ക്കത്തയുടെ പുതിയ ഓപ്പണര് ആരെന്നത് തിരഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ആരാധകര്.
ഡെലോയിറ്റില് നിന്ന് വമ്പന് ജോലി ഓഫര് എത്തിയെങ്കിലും അത് നിരസിച്ചാണ് വെങ്കടേഷ് അയ്യര് ക്രിക്കറ്റില് ശ്രദ്ധ കൊടുക്കുന്നത്. 2018ലാണ് ജോലി ഓഫര് ലഭിക്കുന്നത്. എന്നാല് ക്രിക്കറ്റിന് വെങ്കടേഷ് അയ്യര് പ്രഥമ പരിഗണന നല്കി.
വിദ്യാഭ്യാസത്തിനായിരുന്നു വെങ്കടേഷ് അയ്യര് ആദ്യ പരിഗണന നല്കിയിരുന്നത്. എന്നാല് അമ്മയാണ് ക്രിക്കറ്റിലേക്ക് വെങ്കടേഷിന്റെ താത്പര്യം വളര്ത്തിയത്. സമര്ഥനായ വിദ്യാര്ഥിയായിരുന്നു വെങ്കടേഷ്.
ഇതിനെല്ലാം ഒപ്പം കടുത്ത രജനികാന്ത് ആരാധകനാണ് വെങ്കടേഷ്. എത്ര വട്ടം വേണമെങ്കിലും അദ്ദേഹത്തിന്റെ സിനിമകള് കണ്ടിരിക്കാന് തനിക്ക് കഴിയുമെന്നാണ് വെങ്കടേഷ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates