വിഘ്‌നേഷ് പുത്തൂര്‍ 
Sports

'കേരളത്തിലെ സുവര്‍ണ താരം'; സഞ്ജുവില്ലാത്ത ടീമിലേക്ക് വിഘ്‌നേഷിനെ സ്വാഗതം ചെയ്ത് രാജസ്ഥാന്‍ റോയല്‍സ്

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷിനെ രാജസ്ഥന്‍ ടീമിലെത്തിച്ചത്. ലേലത്തില്‍ വിറ്റുപോയ ഒരേയൊരു മലയാളി താരമാണ് വിഘ്‌നേഷ്.

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്‍ ലേലത്തില്‍ മലയാളി താരം വിഘ്‌നേഷ് പുത്തൂരിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്‌നേഷിനെ രാജസ്ഥന്‍ ടീമിലെത്തിച്ചത്. ലേലത്തില്‍ വിറ്റുപോയ ഒരേയൊരു മലയാളി താരമാണ് വിഘ്‌നേഷ്.

കഴിഞ്ഞ തവണ മുംബൈ ഇന്ത്യന്‍സില്‍ അരങ്ങേറിയ വിഘ്‌നേഷ്, മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. പിന്നാലെ കേരള ക്രിക്കറ്റ് ടീമിലും ഇടം ലഭിച്ചിരുന്നു. ലേലത്തിനു മുന്നോടിയായി മുംബൈ താരത്തെ റിലീസ് ചെയ്യുകയായിരുന്നു. സഞ്ജുവിനു പകരം രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം സ്പിന്‍ പങ്കാളിയായാണ് വിഘ്‌നേഷ് ടീമിലേക്ക് എത്തുന്നത്.

13 മലയാളി താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തിയത്. വിഘ്‌നേഷ് പുത്തൂരിനു പുറമെ മുന്‍പ് ചെന്നൈ താരമായിരുന്ന പേസര്‍ കെഎം ആസിഫ്, ഏദന്‍ ആപ്പിള്‍ ടോം, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, അഹ്മദ് ഇമ്രാന്‍, അബ്ദുല്‍ ബാസിത്, ജിക്കു ബ്രൈറ്റ്, അഖില്‍ സ്‌കറിയ, മുഹമ്മദ് ഷറഫുദ്ദീന്‍, ശ്രീഹരി നായര്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റു മലയാളികള്‍.

In the IPL auction, the Malayali player Vignesh Puthur was acquired by Rajasthan Royals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

'അത് സംവരണ വിരുദ്ധമല്ല, അങ്ങനൊരു മോശം പ്രസ്താവന ഞാന്‍ പറയില്ല'; വിമര്‍ശനങ്ങള്‍ക്കെതിരെ അഭിനവ് സുന്ദര്‍ നായക്

ചീര കഴിച്ചാൽ ഭക്ഷ്യവിഷബാധയോ! മഴക്കാലത്ത് ചീര എങ്ങനെ പാകം ചെയ്യണം

കെഎസ്ആര്‍ടിസിയില്‍ ഇന്നലെ യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകള്‍; പ്രിയദര്‍ശിനി 'ഹിറ്റ്'

ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

SCROLL FOR NEXT