ind sa t20 pti
Sports

സഞ്ജു ബഞ്ചില്‍ തന്നെ; ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം കട്ടക്കില്‍

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. ടോസ് നേടി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങിനയച്ചു. ലോകകപ്പിനു മുന്നോടിയായുള്ള മത്സരമെന്ന നിലയില്‍ പരമ്പര ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.

അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍. ലോകകപ്പിന് മുമ്പ് ആകെ പത്ത് മത്സരങ്ങളാണ് ഇന്ത്യക്കുള്ളത്. ശേഷിച്ച അഞ്ച് കളി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ്. ഈ ടീം തന്നെയായിരിക്കും ലോകകപ്പിലും കളിക്കുകയെന്ന് സെലക്ഷന്‍ സമിതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ്.

ഇന്ത്യന്‍ ഇലവന്‍: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രിത് ബുംറ.

ind sa t20: India take on South Africa in the first T20I of the five-match series in Cuttack on Tuesday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത്?; പുറത്തു വന്നതിനേക്കാള്‍ അപ്പുറത്തുള്ള കാര്യങ്ങള്‍ ഇനിയും വന്നേക്കാം; മുഖ്യമന്ത്രി

'ഇപ്പോള്‍ പ്രോഗ്രാം ഒന്നുമില്ലേ? വെറുതെ ഇരിക്കുവാണോ?; അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി അശ്വതി ശ്രീകാന്ത്

കേരള ക്രൈം ഫയൽസ് സീസൺ 3 വരുന്നു; മലയാളത്തില്‍ പുതിയ സീരീസുകള്‍ പ്രഖ്യാപിച്ച് ജിയോ ഹോട്ട്സ്റ്റാർ

'ആ വേഷം ചെയ്തതോടെ കുറെ പേർ തെറ്റിദ്ധരിച്ചു; ആളുകൾക്ക് നെ​ഗറ്റീവ് ഓർത്ത് വയ്ക്കാൻ ഇഷ്ടമാണ്'

വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ ജോലി നേടാം, നേരിട്ട് നിയമനം, അഭിമുഖം തിരുവനന്തപുരത്ത്

SCROLL FOR NEXT