സെഞ്ച്വറി നേടിയ റഹ്മാനുല്ല ഗുര്‍ബാസ്‌ 
Sports

മഴക്കളിയിലും റെക്കോര്‍ഡ് സെഞ്ച്വറിയടിച്ച് ഗുര്‍ബാസ്; ധരംശാലയില്‍ ഇന്ത്യക്ക് വിജയലക്ഷ്യം 195 റണ്‍സ്

24.5 ഓവറില്‍ 194 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ടായി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ധരംശാല: മഴമൂലം 25 ഓവറായി ചുരുക്കിയ ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് - റണ്‍സ് വിജയലക്ഷ്യം. മൂന്നിന് 26 എന്ന നിലയില്‍ തുടക്കം പാളിയ അഫ്ഗാന്‍ ബാറ്റിങ് നിരയെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്മാനുല്ല ഗുര്‍ബാസാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഫ്ഗാന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ഗുര്‍ബാസ് സ്വന്തം പേരിലാക്കി. 48 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം, 51 പന്തില്‍ 102 റണ്‍സുമായാണ് പുറത്തായത്. 24.5 ഓവറില്‍ 194 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ടായി. ഇന്ത്യക്കായി അരങ്ങേറ്റക്കാരായ ഗുര്‍നീര്‍ ബ്രാറും ഹര്‍ഷ് ദുബെയും മൂന്നുവീതം വിക്കറ്റുകള്‍ നേടി.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ടോസ് വൈകുകയും പിന്നീട് മത്സരം 25 ഓവറാക്കി ചുരുക്കുകയും ചെയ്തു. തുടക്കത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മികവ് കാണിച്ചതോടെ അഫ്ഗാന്‍ സ്‌കോര്‍ മൂന്നിന് 26 എന്ന നിലയിലായി. പിന്നീട് ഗുര്‍ബാസിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ധരംശാലയില്‍ കണ്ടത്. ആക്രമിച്ച് കളിച്ച ഗുര്‍ബാസ് വെറും 48 പന്തില്‍ സെഞ്ച്വറി നേടി ചരിത്രം കുറിച്ചു. അഫ്ഗാന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ച്വറിയെന്ന റെക്കോര്‍ഡും ഇന്ത്യ-അഫ്ഗാന്‍ മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ ഏകദിന സെഞ്ച്വറിയെന്ന നേട്ടവും ഗുര്‍ബാസ് സ്വന്തമാക്കി.

ഗുര്‍ബാസിനെ കൂടാതെ നായകന്‍ ഹഷ്മത്തുല്ല ഷഹിദി (27), അസ്മത്തുല്ല ഒമര്‍സായ് (26) എന്നിവര്‍ മാത്രമാണ് അഫ്ഗാന്‍ നിരയില്‍ രണ്ടക്കം കടന്നത്. മറ്റു ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയതോടെ സ്‌കോര്‍ 200നു താഴെ നിന്നു. 23 റണ്‍സിനിടെ അവസാന അഞ്ച് വിക്കറ്റുകള്‍ വീണതോടെ സന്ദര്‍ശകരുടെ ഇന്നിങ്‌സ് 194ല്‍ ഒതുങ്ങി. അര്‍ഷ്ദീപ് സിങ്ങും നിതീഷ് കുമാര്‍ റെഡ്ഡിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

അഫ്ഗാനെതിരെ അടുത്തുനടന്ന ഏക ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്സ് ജയം നേടിയിരുന്നു. ഏകദിന പരമ്പരകൂടി നേടി 2027 ലോകകപ്പിനായുള്ള വരവറിയിക്കുകയാണ് ആതിഥേയരുടെ ലക്ഷ്യം. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഒട്ടേറെ റെക്കോര്‍ഡുകളാണ് ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത്. നായകന്‍ ശുഭ്മാന്‍ ഗില്ലിന് ഏകദിനത്തില്‍ 3,000 റണ്‍സ് തികയ്ക്കാന്‍ 47 റണ്‍സുകൂടി മതി. ആറുവിക്കറ്റുകൂടി നേടിയാല്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് 200 വിക്കറ്റിലെത്തും.

പ്ലേയിങ് ഇലവനിലുള്ള രോഹിത് ശര്‍മ ഇന്ത്യക്കുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന അപൂര്‍വ റെക്കോഡിന് ഉടമയായി. 39 വയസ്സും 44 ദിവസവുമാണ് മുന്‍ ക്യാപ്റ്റന്റെ പ്രായം. 39 ദിവസവും 36 ദിവസവുമുള്ളപ്പോള്‍ കളിച്ച മൊഹീന്ദര്‍ അമര്‍നാഥിന്റെ റെക്കോഡാണ് വഴിമാറിയത്.

INDvs AFG 1st ODI: Debutants Shine As India Bowl Out Afghanistan For 194 Despite Rahmanullah Gurbaz Ton

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ20 പെട്രോളിന് ക്ലീൻ ചിറ്റ് നൽകി കേന്ദ്രസർക്കാർ; 'മൈലേജ് കുറയില്ല, ആശങ്ക വേണ്ട'

പ​രാ​തി​ക്കാ​രി​യോട് അപമര്യാദയായി പെ​രു​മാ​റി; ഡി​.വൈ​.എ​സ്.പി ശ്രീ​ജി​ത്ത് കൊ​ടേ​രി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്

ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്