രോഹിത്- ശ്രേയസ് സഖ്യം ബാറ്റിങിനിടെ, ind vs aus x
Sports

രോഹിത് 73, ശ്രേയസ് 61; ഇന്ത്യക്ക് 5 വിക്കറ്റുകള്‍ നഷ്ടം

മൂന്നാം വിക്കറ്റില്‍ രോഹിത്- ശ്രേയസ് സഖ്യം 118 റണ്‍സ് നേടി

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 5 വിക്കറ്റുകള്‍ നഷ്ടം. രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്ന സെഞ്ച്വറി കൂട്ടുകെട്ട് പൊളിച്ച് ഓസീസ് തിരിച്ചടിച്ചു. ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് 97 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 73 റണ്‍സെടുത്തു പുറത്തായി.

ശ്രേയസ് 77 പന്തില്‍ 7 ഫോറുകള്‍ സഹിതം 61 റണ്‍സും കണ്ടെത്തി. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 118 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. രോഹിതിനെ മിച്ചല്‍ സ്റ്റാര്‍ക്കും ശ്രേയസിനെ ആദം സാംപയുമാണ് മടക്കിയത്. പിന്നാലെ വന്ന കെഎൽ രാഹുലിനും അധികം ആയുസുണ്ടായില്ല. താരം 11 റൺസുമായി മടങ്ങി. ആദം സാംപയ്ക്കാണ് വിക്കറ്റ്.

74 പന്തുകള്‍ നേരിട്ട് 4 ഫോറും രണ്ട് സിക്‌സും സഹിതമാണ് രോഹിത് 50 റണ്‍സിലെത്തിയത്. താരത്തിന്റെ കരിയറിലെ 59 അര്‍ധ ശതകമാണിത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന നിലയില്‍. 16 റണ്‍സുമായി അക്ഷര്‍ പട്ടേലും 4 റണ്‍സുമായി വാഷിങ്ടൻ സുന്ദറുമാണ് ക്രീസിൽ.

ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. രണ്ടാം ഏകദിനത്തിലും വിരാട് കോഹ്‌ലി ക്ക് കടുത്ത നിരാശ. തുടരെ രണ്ടാം വട്ടവും കോഹ്‌ലി പൂജ്യത്തിനു പുറത്തായി. 4 പന്തു മാത്രം നേരിട്ട കോഹ്‌ലിയെ സേവ്യര്‍ ബാര്‍ട്‌ലെറ്റ് വിക്കറ്റിനു മുന്നില്‍ കുടുക്കി.

ടോസ് നേടി ഇത്തവണയും ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. സ്‌കോര്‍ 17ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത്. സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ഗില്ലിനെ മടക്കിയത്. ഏഴാം ഓവറിന്റെ ആദ്യ പന്തിലാണ് ഗില്ലിനെ താരം മടക്കിയത്. ഇതേ ഓവറിന്റെ അഞ്ചാം പന്തില്‍ കോഹ്‌ലിയേയും ബാര്‍ട്‌ലെറ്റ് മടക്കി. ഗില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്.

ind vs aus: India have lost Shreyas Iyer in the 33rd over just when the batter was starting to accelerate. Mitchell Starc and Adam Zampa have hit back at India with quick wickets.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗോവയില്‍ നിശാക്ലബില്‍ തീപിടിത്തം, 23 മരണം

തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണം ഇന്നവസാനിക്കും; കലാശക്കൊട്ട് കെങ്കേമമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

'പ്രിയപ്പെട്ട ലാലുവിന്...'; പാട്രിയറ്റ് ലൊക്കേഷനിൽ മോഹൻലാലിന് ആദരം

തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോവല്‍, പ്രവാസി വ്യവസായിയെ കണ്ടെത്തി; ശരീരമാസകലം മര്‍ദനമേറ്റ പാടുകൾ

ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിഫൈനല്‍: ഇന്ത്യ ഇന്ന് ജര്‍മ്മനിക്കെതിരെ

SCROLL FOR NEXT