രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ ടീം 
Sports

ഇന്ത്യയുടെ ആദ്യവിക്കറ്റ് വീണു; ഇംഗ്ലണ്ടിനെതിരെ ജയിക്കാന്‍ 165 റണ്‍സ് വേണം

ഇംഗ്ലണ്ടിനെതിരെ 165 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടമായി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരെ 165 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടമായി. കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. പൂജ്യനായാണ് രാഹുലിന്റെ മടക്കം. കൊഹ് ലിയും ഇഷാനുമാണ് ക്രീസില്‍.

നിശ്ചിത ഓവറില്‍ ഇംഗ്ലണ്ട് 164 റണ്‍സ് നേടി. 46റണ്‍സെടുത്ത ഓപ്പണര്‍ ജേസണ്‍ റോയാണ്. മോര്‍ഗന്‍ 28 ഉം ബെന്‍ സ്‌റ്റോക്‌സും ഡേവിഡ് മാലനും 24 റണ്‍സ് വീതം നേടി.ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ജോസ് ബട്‌ലറെ നഷ്ടമായി. 

ഇന്ത്യയ്ക്കുവേണ്ടി വാഷിങ്ടണ്‍ സുന്ദറും ശാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വര്‍ കുമാറും യൂസ്‌വേന്ദ്ര ചാഹലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനായിരുന്നു ജയം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT