വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യൻ ടീം, സെഞ്ച്വറി നേടിയ ബെത് മൂണി (IND Women vs AUS Women) x
Sports

'പിങ്ക് ജേഴ്‌സി'യണിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; ഓസീസ് ഉയര്‍ത്തി റണ്‍ മല!

സ്തനാര്‍ബുദ ബോധവത്കരണത്തിന്റെ ഭാഗമായി പ്രത്യേക ജേഴ്‌സി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഓസ്‌ട്രേലിയന്‍ വനിതാ ടീം. 47.5 ഓവറില്‍ അവര്‍ ഓള്‍ ഔട്ടായെങ്കിലും ഉയര്‍ത്തിയത് 412 റണ്‍സ്! 75 പന്തില്‍ 23 ഫോറും ഒരു സിക്‌സും സഹിതം 138 റണ്‍സ് അടിച്ചെടുത്ത ബെത്ത് മൂണിയുടെ കിടിലന്‍ സെഞ്ച്വറിയാണ് ഓസീസ് വനിതകള്‍ക്ക് കരുത്തായത്. ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചു നിൽക്കുകയാണ്. ഇന്ത്യ ജയിച്ചാൽ അതൊരു ചരിത്ര വിജയമായി മാറും. പരമ്പരയും സ്വന്തമാകും.

സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ വനിതാ ടീം മൂന്നാം ഏകദിനത്തില്‍ പിങ്ക് ജേഴ്‌സിയിട്ടാണ് കളിക്കാനിറങ്ങിയത്. 68 പന്തില്‍ 14 ഫോറുകള്‍ സഹിതം 81 റണ്‍സ് അടിച്ച ഓപ്പണര്‍ ജോര്‍ജിയ വോള്‍, 7 ഫോറും 2 സിക്‌സും സഹിതം 68 റണ്‍സെടുത്ത എല്ലിസ് പെറി എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ടീം സ്‌കോറില്‍ നിര്‍ണായകമായി.

ക്യാപ്റ്റനും സഹ ഓപ്പണറുമായ അലിസ ഹീലി 18 പന്തില്‍ 7 ഫോറുകള്‍ സഹിതം 30 റണ്‍സെടുത്ത് ടീമിന് മിന്നല്‍ തുടക്കം നല്‍കി. 24 പന്തില്‍ 39 അടിച്ച് ആഷ്‌ലി ഗാര്‍ഡ്‌നറും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭവാന നല്‍കി.

ഇന്ത്യക്കായി അരുന്ധതി റെഡ്ഡി 3 വിക്കറ്റുകള്‍ വീഴ്ത്തി. രേണുക സിങ്, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. ക്രാന്തി ഗൗഡ്, സ്‌നേഹ് റാണ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

IND Women vs AUS Women: The series is tied 1-1 after Australia won the first ODI by eight wickets and India recorded a historic 102-run win in the second in Mullanpur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

SCROLL FOR NEXT