സ്മൃതി മന്ധാന എക്സ്
Sports

സ്മൃതി മുതല്‍ ജെമിമ വരെ തിളങ്ങി; വിന്‍ഡീസിനു മുന്നില്‍ മികച്ച സ്‌കോര്‍ വച്ച് ഇന്ത്യന്‍ വനിതകള്‍

സ്മൃതി മന്ധാനയ്ക്ക് അര്‍ധ സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

വഡോദര: വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീമിനെതിരെ ഒന്നാം ഏകദിനത്തില്‍ മികച്ച വിജയ ലക്ഷ്യം മുന്നില്‍ വച്ച് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തു.

ടോസ് നേടി വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി ആദ്യ ആറ് മുന്‍നിര താരങ്ങള്‍ മികച്ച ബാറ്റിങുമായി കളം വാണു. 91 റണ്‍സെടുത്ത സ്മൃതി മന്ധാനയാണ് ടോപ് സ്‌കോറര്‍. താരം 102 പന്തില്‍ 13 ഫോറുകള്‍ സഹിതമാണ് ഇന്നിങ്‌സ്. 9 റണ്‍സില്‍ താരത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായതു മാത്രമാണ് ഇന്ത്യയെ നിരാശപ്പെടുത്തിയത്.

അരങ്ങേറ്റ മത്സരം കളിച്ച സഹ ഓപ്പണര്‍ പ്രതിക റാവലും ആദ്യ അന്താരാഷ്ട്ര മത്സരം അവിസ്മരണീയമാക്കി. താരം 40 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നു ഓപ്പണിങില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് മടങ്ങിയത്.

ഹര്‍ലീന്‍ ഡിയോള്‍ (44), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (34), റിച്ച ഘോഷ് (13 പന്തില്‍ 26), ജെമിമ റോഡ്രിഗസ് (31) എന്നിവരും തിളങ്ങി. 14 റണ്‍സുമായി ദീപ്തി ശര്‍മ പുറത്താകാതെ നിന്നു. അവസാന ഓവറുകളിലാണ് ഇന്ത്യക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായത്.

വിന്‍ഡീസിനായി സയ്ദ ജെയിംസ് 5 വിക്കറ്റുകള്‍ വീഴ്ത്തി. ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് 2 വിക്കറ്റെടുത്തു. ദിയേന്ദ്ര ഡോട്ടിന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍