ശിവം ഡുബെ, റിങ്കു സിങ്/ പിടിഐ 
Sports

ഉറച്ചു നിന്ന് ശിവം ഡുബെ; അനായാസം ഇന്ത്യ, അഫ്ഗാനെ വീഴ്ത്തി

തുടക്കത്തില്‍ തന്നെ രോഹിതിനെ റണ്ണൗട്ടാക്കി അഫ്ഗാന്‍ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. രോഹിത് സംപൂജ്യനായി റണ്ണൗട്ടായി കൂടാരം കയറി

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി ഇന്ത്യ. ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അഫ്ഗാന്‍ ഉയര്‍ത്തിയ 159 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ ഇന്ത്യ സ്വന്തമാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒഴികെ ബാക്കി ബാറ്റര്‍മാരെല്ലാം മികവ് പുലര്‍ത്തി. 

തുടക്കത്തില്‍ തന്നെ രോഹിതിനെ റണ്ണൗട്ടാക്കി അഫ്ഗാന്‍ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. രോഹിത് സംപൂജ്യനായി റണ്ണൗട്ടായി കൂടാരം കയറി. 

ശിവം ഡുബെ അര്‍ധ സെഞ്ച്വറി നേടി. താരം 40 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 60 റണ്‍സെടുത്തു. താരം പുറത്താകാതെ ഇന്ത്യയെ സുരക്ഷിതമായി വിജയത്തിലെത്തിച്ചു. ഒപ്പം റിങ്കു സിങ് 9 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു. 

ജിതേഷ് ശര്‍മ (20 പന്തില്‍ 31), ശുഭ്മാന്‍ ഗില്‍ (12 പന്തില്‍ 23), തിലക് വര്‍മ (22 പന്തില്‍ 26) എന്നിവരും തിളങ്ങി. അഫ്ഗാനായി മുജീബ് റഹ്മാന്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. അസ്മതുല്ല ഒമര്‍സായ് ഒരു വിക്കറ്റെടുത്തു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് കണ്ടെത്തിയത്. 

ഇന്ത്യക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുകേഷ് കുമാര്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ തിളങ്ങി. അക്ഷറാണ് മികച്ച രീതിയില്‍ പന്തെറിഞ്ഞത്. താരം നാലോവറില്‍ 23 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ശേഷിച്ച ഒരു വിക്കറ്റ് ശിവം ഡുബെ വീഴ്ത്തി.

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് നബിയുടെ മികച്ച ബാറ്റിങാണ് അഫ്ഗാനെ തുണച്ചത്. താരം 27 പന്തില്‍ 42 റണ്‍സെടുത്തു. മൂന്ന് സിക്സും രണ്ട് ഫോറും സഹിതമായിരുന്നു ഇന്നിങ്സ്.

അഫ്ഗാന്റെ ആദ്യ മൂന്ന് താരങ്ങള്‍ മികച്ച ബാറ്റിങുമായി നിലയുറപ്പിച്ചെന്നു തോന്നിപ്പിച്ച് വീണു. റഹ്മാനുള്ള ഗുര്‍ബാസ് (23), ക്യാപ്റ്റന്‍ ഇബ്രാഹിം സാദ്രാന്‍ (25), അസ്മതുല്ല ഒമര്‍സായ് (29) എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തെങ്കിലും അധികം നീണ്ടില്ല. പിന്നീടാണ് മുഹമ്മദ് നബി ഒരറ്റത്ത് തകര്‍ത്തടിച്ചത്. 

നജിബുല്ല സാദ്രാന്‍ (11 പന്തില്‍ 19), കരിം ജാനറ്റ് (5 പന്തില്‍ 9) എന്നിവര്‍ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്നാണ് ടീമിനു പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുവാറ്റ കൊലപാതകം: തലയ്ക്കടിച്ച് തലച്ചോറിൽ രക്തസ്രാവമുണ്ടാക്കി, അബോധാവസ്ഥയിലായപ്പോൾ ശ്വാസംമുട്ടിച്ചു; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’; ചിത്രീകരണം പൂർത്തിയായി

'അനുപമ രണ്ട് കൊല്ലം മൗനം പാലിച്ചത് അവരെ ഭയന്ന്; ധ്രുവിന്റെ അമ്മ മനോരോഗ വിദഗ്ധ, മകനെ ചികിത്സിക്കണം!'

ബിപി കൂടിയോ, എങ്ങനെ മനസ്സിലാക്കാം?; ശരീരം നൽകുന്ന സൂചനകൾ അവഗണിക്കരുത്

മലയാളികള്‍ കൂടുതല്‍ പണം പാഴാക്കുന്നത് എവിടെ?; എങ്ങനെ രക്ഷപ്പെടാം?