India A Enter Semis With Dominant Win Over Nepal  special arrangement
Sports

'മിന്നലായി' മിന്നു മണി; ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം (വിഡിയോ )

ആദ്യം ബാറ്റ് ചെയ്‌ത നേപ്പാളിനെ വെറും 18 ഓവറിൽ 78 റൺസ് നേടാൻ സാധിച്ചുള്ളൂ. ഇന്ത്യൻ സ്പിന്നർമാരുടെ കൃത്യതയാർന്ന ബൗളിങ്ങാണ് നേപ്പാൾ ബാറ്റിങ് നിരയെ തകർത്തത്.

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: വനിത ഏഷ്യ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ടാം ജയം. നേപ്പാളിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ 'എ' സെമിഫൈനലിലേക്ക് കടന്നു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ 'എ', മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്ത് എത്തി.

ആദ്യം ബാറ്റ് ചെയ്‌ത നേപ്പാളിനെ വെറും 18 ഓവറിൽ 78 റൺസ് നേടാൻ സാധിച്ചുള്ളൂ. ഇന്ത്യൻ സ്പിന്നർമാരുടെ കൃത്യതയാർന്ന ബൗളിങ്ങാണ് നേപ്പാൾ ബാറ്റിങ് നിരയെ തകർത്തത്. തനുജ കാൻവാർ 4 വിക്കറ്റും മലയാളി താരം മിന്നു മണി മൂന്ന് വിക്കറ്റും രാധ യാദവ് 2 വിക്കറ്റും നേടി. നേപ്പാളിന്റെ പത്ത് വിക്കറ്റിൽ ഒമ്പതും ഇന്ത്യൻ സ്പിന്നർമാരാണ് വീഴ്ത്തിയത്. 4 ഓവറിൽ വെറും എട്ട് റൺസ് മാത്രം വിട്ട് നൽകിയാണ് മിന്നു മണി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

78 റൺസിന്റെ ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ടീമിന് ആദ്യ ഓവറിൽ തന്നെ ദീയ യാദവ് പുറത്തായി. ആദ്യ വിക്കറ്റിൽ പതറാതെ മറ്റൊരു ഓപ്പണറായ വൃന്ദ ദിനേശ് നേപ്പാൾ ബൗളർമാരെ ആക്രമിച്ചു കളിച്ചു. 9 ഫോറുകൾ ഉൾപ്പെടെ 18 പന്തിൽ പുറത്താകാതെ 39 റൺസ് ആണ് വൃന്ദ അടിച്ചെടുത്തത്. വെറും 7.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 82 റൺസ് നേടി വിജയമുറപ്പിക്കുക ആയിരുന്നു. സെമിഫൈനൽ മത്സരം വെള്ളിയാഴ്ച നടക്കും.

India A Storm Into Women’s Asia Cup Rising Stars Semis With Seven-Wicket Win Over Nepal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ഇന്ന് രണ്ടു തവണയായി ഇടിഞ്ഞത് 1640 രൂപ; സ്വര്‍ണവില താഴോട്ട്

പല്ലിന്റെ മഞ്ഞ നിറമോർത്ത് സങ്കടപ്പെടേണ്ട, പരീക്ഷിക്കാം ഈ ടിപ്സ്

ഭെല്ലിൽ പ്രോജക്ട് എൻജിനീയർ ആകാൻ അവസരം, ഒഴിവുകൾ കേരളത്തിൽ

'ഇന്ത്യയെ ഇസ്ലാമിക് രാജ്യമാക്കും; മരിച്ചാലും ബീഫ് കഴിക്കില്ല'; വിവാദ രംഗങ്ങളുമായി 'കേരള സ്റ്റോറി 2' ട്രെയിലര്‍

SCROLL FOR NEXT