ഫോട്ടോ: ട്വിറ്റർ 
Sports

ഓഗസ്റ്റ് 28ന് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍; ഏഷ്യാ കപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ഓഗസ്റ്റ് 27ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് ട്വന്റി20യുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 27ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം. ശ്രീലങ്കയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുഎഇയിലേക്ക് നേരത്തെ തന്നെ ടൂര്‍ണമെന്റ് മാറ്റുന്നതായി പ്രഖ്യാപിച്ചിരുന്നു. 

ഓഗസ്റ്റ് 28ന് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ദുബായിലാണ് ചിര വൈരികളുടെ പോരാട്ടം. 3 ടീമുകള്‍ അടങ്ങുന്ന രണ്ട് ഗ്രൂപ്പുകളാണ് ഉള്ളത്. ഇന്ത്യ, പാകിസ്ഥാന്‍, ക്വാളിഫയര്‍ ജയിച്ച് വരുന്ന ഒരു ടീം എന്നിങ്ങനെയാണ് ഗ്രൂപ്പ് എയില്‍ ഉള്ളത്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരും. 

ഗ്രൂപ്പ് എയിലെ മത്സരക്രമം

ഗ്രൂപ്പ് എ​

ഇന്ത്യ-പാകിസ്ഥാന്‍- ഓഗസ്റ്റ് 28, ദുബായ്
ഇന്ത്യ-ക്വാളിഫയര്‍- ഓഗസ്റ്റ് 31, ദുബായ്
പാകിസ്ഥാന്‍-ക്വാളിഫയര്‍-സെപ്തംബര്‍ രണ്ട്, ഷാര്‍ജ

ഗ്രൂപ്പ് ബി

ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍-ഓഗസ്റ്റ് 27, ദുബായ്
ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാന്‍, ഓഗസ്റ്റ് 30, ഷാര്‍ജ
ശ്രീലങ്ക-ബംഗ്ലാദേശ്, സെപ്തംബര്‍ 1, ദുബായ്

രണ്ട് ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന ടീമുകള്‍ ടോപ് നാലില്‍ ഏറ്റുമുട്ടും. സെപ്തംബര്‍ മൂന്ന് മുതലാണ് സൂപ്പര്‍ 4 മത്സരങ്ങള്‍. സെപ്തംബര്‍ 11നാണ് ഫൈനല്‍. ദുബായ് ആണ് ഫൈനല്‍ വേദി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT