IND VS PAK UNDER 19 MATCH 
Sports

ഒമാനില്‍ ആവേശപോരാട്ടം; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

മത്സരം ഇന്ന് രാവിലെ 10.30ന് അല്‍ അമരാത് സ്റ്റേഡിയത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

ഒമാന്‍: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആവേശകരമായ ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍. ഒമാനിലെ അല്‍ അമരാത് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് മത്സരം. ടൂര്‍ണമെന്റിലെ തങ്ങളുടെ ആദ്യ മത്സരങ്ങളില്‍ ആധികാരികമായ വിജയം നേടിയാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്.

നേപ്പാളിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ വരവ് അറിയിച്ചത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാളിനെ 128 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു ഇന്ത്യ. മത്സരത്തില്‍ ഇഷാന്‍ സൂദ്, അര്‍ജുന്‍ രാജ്പുത് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ് 70 റണ്‍സും ക്യാപ്റ്റന്‍ ലക്ഷ്യ റായ്ചാന്ദാനി 53 റണ്‍സും നേടി.

മറുഭാഗത്ത് പാകിസ്ഥാനായി മുഹമ്മദ് സയ്യാം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അലി റാസ, റിസ്‌വാനുള്ള, ഹസ്‌നൈന്‍ അബ്ബാസ് ദാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. യുഎഇ ഉയര്‍ത്തിയ 225 റണ്‍സ് വിജയലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പാകിസ്ഥാന്‍ മറികടക്കുകയായിരുന്നു.

അവസാനമായി 2026ലെ അണ്ടര്‍ ലോകകപ്പിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് 58 റണ്‍സിന് വിജയം ഇന്ത്യയ്ക്കായിരുന്നു. 252 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാനെ 194 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ പുറത്താക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കാന്‍ കഴിയും.

India and Pakistan face off today in the Under-19 Asia Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"പരീക്ഷാ തട്ടിപ്പ്", പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

'തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം'; ദീപാവലി ആഘോഷ നിറവില്‍ രാജ്യം

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam November 08| വിദേശത്തേക്ക് ജോലി തേടുന്നവർക്ക് അവസരം ലഭിക്കും

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ അഞ്ചാം ക്ലാസ് വരെ പഠനം ഹൈബ്രിഡ് മോഡിലേക്ക്