ഫോട്ടോ:ബിസിസിഐ, ട്വിറ്റർ 
Sports

വൈറ്റ്‌വാഷില്‍ നിന്ന് തടിയൂരി; മന്ദാനയ്ക്കും ഹര്‍മനും മിതാലിക്കും അര്‍ധ ശതകം; അഞ്ചാം ഏകദിനത്തില്‍ ജയം

സ്മൃതി മന്ദാന, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ അര്‍ധ ശതകങ്ങളാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ക്യൂന്‍സ്ടൗണ്‍: വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവാക്കി ഇന്ത്യന്‍ വനിതകള്‍. ന്യൂസിലന്‍ഡിന് എതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ 6 വിക്കറ്റ് കയ്യില്‍ വെച്ച് ചെയ്‌സ് ചെയ്ത് ജയം പിടിച്ചു. 

സ്മൃതി മന്ദാന, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ അര്‍ധ ശതകങ്ങളാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. ന്യൂസിലന്‍ഡ് മുന്‍പില്‍ വെച്ച 252 റണ്‍സ് ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ നാല് ഓവര്‍ ബാക്കി നില്‍ക്കെ മറികടന്നു. 

മന്ദാന തിരിച്ചെത്തിയതോടെ താളത്തില്‍

ഐസൊലേഷന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന സ്മൃതി മന്ദാന താളം കണ്ടെത്തിയതാണ് ഇന്ത്യയെ ചെയ്‌സിങ്ങില്‍ തുണച്ചത്. 84 പന്തില്‍ നിന്ന് മന്ദാന 71 റണ്‍സ് നേടി. 9 ബൗണ്ടറിയും മന്ദാനയുടെ ബാറ്റില്‍ നിന്ന് വന്നു. മന്ദാനയാണ് കളിയിലെ താരം. 

ഹര്‍മന്‍പ്രീത് കൗര്‍ 66 പന്തില്‍ നിന്ന് 63 റണ്‍സ് നേടി. 6 ഫോറും ഒരി സിക്‌സുമാണ് ഹര്‍മന്റെ ബാറ്റില്‍ നിന്ന് വന്നത്. മിതാലി രാജ് 54 റണ്‍സ് എടുത്തു. ഓപ്പണര്‍ ഷഫാലി വെര്‍മ 9 റണ്‍സ് എടുത്ത് പുറത്തായി. ദീപ്തി ശര്‍മ 21 റണ്‍സ് എടുത്തു. 

ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 66 റണ്‍സ് നേടിയ അമേലിയ കെര്‍ ആണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. അമേലിയ കെര്‍ ആണ് പരമ്പരയിലെ താരവും. പരമ്പരയിലെ ആദ്യ നാല് മത്സരവും ന്യൂസിലന്‍ഡ് ജയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ