കോഹ് ലിയെ ആദരിക്കുന്നു/ ട്വിറ്റർ ചിത്രം 
Sports

മൊഹാലി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; രോഹിത് പുറത്ത്

രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 14 ഓവറില്‍ 72 റണ്‍സിനിടെ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടമായി. 

നായകന്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് നഷ്ടമായത്. രോഹിത് 29 റണ്‍സെടുത്തു. ലാഹിരു കുമാരയാണ് രോഹിതിനെ പുറത്താക്കിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 

നായകനായി രോഹിത് ശര്‍മ്മയുടെ ആദ്യ ടെസ്റ്റ് മത്സരമാണിത്. മുന്‍ നായകന്‍ വിരാട് കോഹ് ലിയുടെ നൂറാം ടെസ്റ്റ് എന്ന സവിശേഷതയും മൊഹാലി ടെസ്റ്റിനുണ്ട്. 

നൂറാം മത്സരത്തിനിറങ്ങുന്ന വിരാട് കോഹ്‌ലിക്ക് ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് സ്‌പെഷല്‍ ക്യാപ് നല്‍കി ആദരിച്ചു. പ്രത്യേക മൊമെന്റോയും നല്‍കി. ചടങ്ങില്‍ കോഹ്‌ലിയുടെ ഭാര്യ അനുഷ്‌കയും പങ്കെടുത്തു. 

ലങ്കക്കെതിരായ മത്സരത്തില്‍ മൂന്നു സ്പിന്നര്‍മാരെയും രണ്ട് ഫാസ്റ്റ് ബൗളര്‍മാരെയുമാണ് ഇന്ത്യ അണിനിരത്തിയത്. ജയന്ത് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരാണ് കളിക്കാനിറങ്ങുന്നത്. 

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയുമാണ് പേസ് ബൗളര്‍മാര്‍. ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍ എന്നിവരും ടീമിലുണ്ട്. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. 

ശ്രീലങ്കന്‍ ടീമിന്റെ 300-ാം മത്സരമാണെന്ന പ്രത്യേകതയും മൊഹലി ടെസ്റ്റിനുണ്ട്. ദിമുത് കരുണരത്‌നെയാണ് ലങ്കന്‍ നിരയെ നയിക്കുന്നത്. ലാഹിരു തിരുമന്നെ, പഥം നിസങ്ക, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, ചരിത് അസലങ്ക, നിരോഷന്‍ ഡിക്ക് വെല്ല, സുരംഗ ലാക്മല്‍, ലസിത് എംബുള്‍ഡെനിയ, വിശ്വ ഫെര്‍ണാണ്ടോ, ലാഹിരു കുമാര എന്നിവരാണ് ലങ്കന്‍ നിരയിലുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT