ആരോണ്‍ 
Sports

സെഞ്ച്വറി ഇന്നിങ്‌സുമായി ആരോണ്‍, തകര്‍ത്തടിച്ച് സൂര്യവംശി, ഇന്ത്യ ഫൈനലില്‍

5 പന്തില്‍ സെഞ്ച്വറി തികച്ച ആരോണ്‍ ജോര്‍ജ് 104 പന്തില്‍ 115 റണ്‍സുമായി ടോപ് സ്‌കോററായി

Author : സമകാലിക മലയാളം ഡെസ്ക്

ഹരാരെ: ഹരാരെ: അണ്ടര്‍-19 ലോകകപ്പ് സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. മലയാളി താരം ആരോണ്‍ ജോര്‍ജിന്റെ സെഞ്ച്വറിയുടെയും വൈഭവ് സൂര്യവംശി, ക്യാപ്റ്റന്‍ ആയുഷ് മാത്രെ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 8.5 ഓവറും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി മറികടന്നു. അണ്ടര്‍-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസ് ആണിത്.

95 പന്തില്‍ സെഞ്ച്വറി തികച്ച ആരോണ്‍ ജോര്‍ജ് 104 പന്തില്‍ 115 റണ്‍സുമായി ടോപ് സ്‌കോററായി. വിജയത്തിനരികെ ആരോണ്‍ വീണപ്പോള്‍ വിഹാന്‍ മല്‍ഹോത്രയും(46 പന്തില്‍ 38), വേദാന്ത് ത്രിവേദിയും(4) ചേര്‍ന്ന് ഇന്ത്യയെ വിജയവര കടത്തി.

വൈഭവ് സൂര്യവംശി 33 പന്തില്‍ 68 റണ്‍സെടുത്ത് തകര്‍പ്പന്‍ തുടക്കം നല്‍കിയപ്പോള്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ 59 പന്തില്‍ 62 റണ്‍സെടുത്തു. വെള്ളിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. സ്‌കോര്‍ അഫ്ഗാനിസ്ഥാന്‍ 50 ഓവറില്‍ 310-4, ഇന്ത്യ 41.1 ഓവറില്‍ 311-2.

India beat afghanistan by 7 wickets to reach to u19 wc-final

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം വാങ്ങരുത്, പെട്രോള്‍ കുറയ്ക്കണം'; പ്രധാനമന്ത്രിയുടെ വാക്കുകള്‍ പരാജയത്തിന്റെ തെളിവെന്ന് രാഹുല്‍

Kerala CM Selection Live: ഹൈക്കമാന്‍ഡ് തീരുമാനം ഇന്നു തന്നെ? വൈകിട്ട് പ്രഖ്യാപനമെന്ന് സൂചന

'കാര്യം കാണാന്‍ നുണ പറയുന്ന മനസ്സാക്ഷി ഇല്ലാത്ത വ്യക്തി, അച്ഛനെ ചതിച്ചു': കെവി തോമസിനെതിരെ പത്മജ

ഒരു ദിവസം '200 സിക്സുകൾ' തൂക്കും, രാവിലെ 5 മണിക്ക് തുടങ്ങും; ചെപ്പോക്കിലെ 'അഴിഞ്ഞാട്ടം' ധോനിയുടെ 'സ്പെഷ്യൽ ബാറ്റില്‍'!

യുദ്ധ ഭീഷണി, വിദേശത്ത് പഠിക്കുന്ന വിദ്യാർഥികളുടെ ഡാറ്റാബേസ് തയ്യാറാക്കുന്നു; നീക്കവുമായി കേന്ദ്ര സർക്കാർ

SCROLL FOR NEXT