ഇന്ത്യന്‍ ടീം  
Sports

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏഷ്യന്‍ കപ്പ് ക്വാളിഫയര്‍ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ തോല്‍പ്പിച്ച് ഇന്ത്യ. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ ജയം. നേരത്തെ തന്നെ ഏഷ്യന്‍ കപ്പ് യോഗ്യത നഷ്ടപ്പെട്ട ഇന്ത്യ ക്വാളിഫയറിലെ ആദ്യ ജയമാണ് സ്വന്തമാക്കിയത്.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ കൊച്ചിയിലെ ഗാലറികളെ ആവേശത്തിലാഴ്ത്തി ഇന്ത്യയാണ് ആദ്യം ലീഡെടുത്തത്. മന്‍വീര്‍ സിങ് നല്‍കിയ കൃത്യമായ ലോ ക്രോസ് സ്വീകരിച്ച അരങ്ങേറ്റ താരം റയാന്‍ വില്യംസ് മനോഹരമായ ഒരു ഫിനിഷിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.

തുടക്കത്തിലേ ലീഡ് ലഭിച്ചത് ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കി. ഇതോടെ ആക്രമണോത്സക ഫുട്‌ബോള്‍ ഇന്ത്യ പുറത്തെടുത്തു. മികച്ച പാസുകളിലൂടെ ഇന്ത്യ മുന്നേറിയപ്പോള്‍ ഹോങ്കോങ്ങിന്റെ പ്രതിരോധ നിര വിറച്ചു.

എന്നാല്‍ രണ്ടാം പകുതിയില്‍ റയാന്‍ പരിക്കേറ്റ് പുറത്തായി. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റ താരത്തെ ഫിസിയോമാരുടെ നിര്‍ദ്ദേശപ്രകാരം പിന്‍വലിക്കുകയായിരുന്നു. മത്സരത്തിന്റെ 50-ാം മിനിറ്റില്‍ ആകാശ് മിശ്രയിലൂടെ ഇന്ത്യ തങ്ങളുടെ ലീഡ് രണ്ടിരട്ടിയാക്കി. രാഹുല്‍ ഭേക്കെയുടെ ലോങ് ത്രോയില്‍ നിന്ന് ലഭിച്ച പന്ത് അതീവ ദുഷ്‌കരമായ ഒരു ആംഗിളില്‍ നിന്ന് ആകാശ് പോസ്റ്റിന്റെ മുകള്‍ ഭാഗത്തേക്ക് അടിച്ചു കയറ്റുകയായിരുന്നു. രണ്ട് ഗോളിന് പിന്നിലായതോടെ തിരിച്ചടിക്കാന്‍ ശ്രമിച്ച ഹോങ്കോങ് 65-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി.

India beat hong kong in afc asian cup 2027 qualifiers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധന വകുപ്പ് മുഖ്യമന്ത്രിക്ക് തന്നെ; കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍; ഉറപ്പിച്ചവര്‍ ഇവര്‍

500 കിലോമീറ്റര്‍ റേഞ്ച്, ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ട്; വരുന്നു ടാറ്റ സിയറ ഇവി

കഴുത്തിലെ കറുപ്പ് നീക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില പൊടിക്കൈകൾ

തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനം പൂർത്തിയായി; ആഭ്യന്തരവും പോലീസും മുഖ്യമന്ത്രി വിജയ്ക്ക്, സെങ്കോട്ടയ്യൻ ധനമന്ത്രി

ആമാശയത്തിലെ ദഹനപ്രശ്നങ്ങൾ ഹോർമോൺ വ്യതിയാനത്തിന് കാരണമാകുമോ? ശരീരം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്

SCROLL FOR NEXT