സന്ദേശ് ജിങ്കന്‍ X
Sports

കാഫ നേഷന്‍സ് കപ്പ്: ഇറാനോട് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് വീണ്ടും തിരിച്ചടി, പരിക്കേറ്റ സന്ദേശ് ജിങ്കന്‍ പുറത്ത്

മുന്‍ ചാംപ്യന്‍മാരായ ഇറാനെതിരെ എതിരില്ലാത്ത 3 ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കാഫ നേഷന്‍സ് കപ്പില്‍ ഇറാനെതിരെ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടി. മത്സരത്തിനിടെ പരിക്കേറ്റ സന്ദേശ് ജിങ്കന്‍ ഇന്ത്യയിലേക്ക് മടങ്ങും. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ ജിങ്കന് പരിക്കേറ്റെങ്കിലും പിച്ചില്‍ തുടര്‍ന്ന താരം 90 മിനിറ്റ് മുഴുവന്‍ കളിച്ചു. മുന്‍ ചാംപ്യന്‍മാരായ ഇറാനെതിരെ എതിരില്ലാത്ത 3 ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

'മെന്‍ ഇന്‍ ബ്ലൂവിലെ യഥാര്‍ത്ഥ യോദ്ധാവാണെന്ന് വീണ്ടും തെളിയിച്ചു, കാഫ നേഷന്‍സ് കപ്പില്‍ ഇന്ത്യക്കായുള്ള മത്സരത്തില്‍ പ്രതിരോധ താരം സന്ദേശ് ജിങ്കന് പരിക്കേറ്റിരുന്നു, ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് താരം പുറത്തായി. അദ്ദേഹം ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും,' ഇന്ത്യന്‍ ഫുട്‌ബോള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.

ജിങ്ങന്റെ പരിക്ക് സൂക്ഷ്മമായി നിരീക്ഷിക്കും. എഎഫ്‌സി 2 സീസണില്‍ സെപ്റ്റംബര്‍ 17 ന് അല്‍-സവ്റ എസ്സിക്കെതിരെ എഫ്സി ഗോവയില്‍ താരത്തിന്റെ സാന്നിധ്യം നിര്‍ണായകമാണ്. അല്‍-സീബ് ക്ലബ്ബിനെരിരെ 2-1 വിജയം നേടി ഗോവയെ എഎഫ്‌സി ടൂര്‍ണമെന്റില്‍ സ്ഥാനം ഉറപ്പിക്കുന്നതില്‍ സെന്റര്‍ ഡിഫന്‍സ് താരം ജിങ്കന്റെ പങ്ക് പ്രധാനമായിരുന്നു.

India Captain Sandesh Jhingan Ruled Out Of CAFA Nations Cup With Jaw Injury

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT