സുരേഷ് റെയ്നയും ഷാഹിദ് അഫ്രീദിയും (India Champions) x
Sports

'സെമി ആയാലും ഫൈനല്‍ ആയാലും ശരി പാകിസ്ഥാനുമായി കളിക്കില്ല'; രാജ്യമാണ് വലുതെന്ന് ഇന്ത്യന്‍ ഇതിഹാസങ്ങള്‍

ലെജന്‍ഡ്‌സ് പോരാട്ടത്തിലെ ഇന്ത്യ- പാക് സെമി ഫൈനല്‍ ഉപേക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലെജന്‍ഡ്‌സ് ലോക ചാംപ്യന്‍ഷിപ്പിലെ (വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ്) ഇന്ത്യ- പാകിസ്ഥാന്‍ സെമി പോരാട്ടം ഉപേക്ഷിച്ചു. ഇന്ത്യ കളിക്കാന്‍ വിസമ്മതിച്ചതോടെ പാകിസ്ഥാന്‍ ഫൈനലിലേക്ക് മുന്നേറി. പോയിന്റ് പട്ടികയില്‍ പാകിസ്ഥാനാണ് മുന്നില്‍. ഇതോടെയാണ് അവര്‍ കലാശപ്പോരിലെത്തിയത്.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റിലെ പ്രാഥമിക റൗണ്ടിലും ഇന്ത്യ- പാക് പോരാട്ടമുണ്ടായിരുന്നു. എന്നാല്‍ അന്നും ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചു. ഇതോടെ മത്സരം ഉപേക്ഷിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും സെമിയില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്.

യുവരാജ് സിങ്, ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിങ് അടക്കമുള്ളവരെല്ലാം കളിക്കാന്‍ ഇല്ലെന്നു വ്യക്തമാക്കിയതോടെയാണ് സെമിയും ഉപേക്ഷിച്ചത്. രാജ്യ താത്പര്യത്തിനു വിരുദ്ധമായി കളിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് താരങ്ങള്‍ക്ക്.

രാജ്യവും രാജ്യ താത്പര്യങ്ങളുമാണ് താരങ്ങളെ സംബന്ധിച്ചു മുഖ്യമായിട്ടുള്ളത്. ഇന്ത്യന്‍ ടീമിന്റെ അഭിമാന താരങ്ങളാണ് എല്ലാവരും. ഇന്ത്യന്‍ പതാക ഉയരെ പറക്കാന്‍ കഠിനാധ്വാനം ചെയ്ത താരങ്ങളാണ് അവര്‍. രാജ്യ താത്പര്യങ്ങള്‍ ബലികഴിക്കാന്‍ ഒരു ഘട്ടത്തിലും അവര്‍ ഒരുക്കമല്ല. ടീം ഫൈനലില്‍ എത്തി പാകിസ്ഥാനുമായി ഏറ്റുമുട്ടേണ്ടി വന്നാലും ഈ നിലപാട് തന്നെയായിരിക്കും. ടീമുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.

India Champions, World Championship of Legends, WCL 2025: The two teams had shared the points when India Champions had refused to play against Pakistan Champions in the league stage of the tournament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി