Auqib Nabi received his ODI cap from KL Rahul Photo | BCCI
Sports

പരമ്പര പിടിക്കാന്‍ ഇന്ത്യ; രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ബൗളിങ്, ആഖിബ് നബിക്ക് അരങ്ങേറ്റം

ഏകദിന ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കാന്‍ രോഹിതിന് ഇനി 73 റണ്‍സ് കൂടി മാത്രം മതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ആതിഥേയര്‍ കളത്തിലിറങ്ങുന്നത്. പേസര്‍ ആഖിബ് നബിക്ക് ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. ഇന്ന് ജയിച്ചാല്‍ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാം.

ഹിറ്റ്മാന്‍ രോഹിത് ശര്‍മ ഇന്ന് ഒരു അപൂര്‍വ നാഴികക്കല്ലിന് അരികിലാണ്. ഏകദിന ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കാന്‍ രോഹിതിന് ഇനി 73 റണ്‍സ് കൂടി മാത്രം മതി. നിലവില്‍ 289 മത്സരങ്ങളില്‍ നിന്നായി 11,927 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. ഈ നേട്ടം കൈവരിക്കുന്നതോടെ സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരാട് കോഹ്ലിക്കും ശേഷം ഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി രോഹിത് മാറും. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും മികച്ച ഫോമിലാണ്.

കെഎല്‍ രാഹുലില്‍ നിന്നാണ് ആഖിബ് തന്റെ കന്നി ഏകദിന ക്യാപ് ഏറ്റുവാങ്ങിയത്. ആദ്യ ഏകദിനത്തില്‍ നമന്‍ ധീര്‍ അരങ്ങേറിയതിന് പിന്നാലെയാണ് ഇപ്പോള്‍ ആഖിബിനും അവസരം ലഭിക്കുന്നത്. ശക്തമായ ബാറ്റിങ് നിരയുണ്ടെങ്കിലും സ്ഥിരതയില്ലാത്ത പേസ് ബോളിങ് ഇന്ത്യക്ക് വെല്ലുവിളിയാണ്. പരമ്പരയില്‍ ഒപ്പമെത്താന്‍ ജയം അനിവാര്യമായ വെസ്റ്റ് ഇന്‍ഡീസിന് മത്സരത്തിന് മുമ്പ് തിരിച്ചടിയേറ്റു. പരിക്കേറ്റ ഓപ്പണര്‍ ജസ്റ്റിന്‍ ഗ്രീവ്‌സ് ഇന്ന് കളിക്കില്ല. ആദ്യ മത്സരത്തില്‍ താരം സെഞ്ച്വറി നേടിയിരുന്നു.

പ്ലേയിങ് ഇലവന്‍

  • ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നമന്‍ ധീര്‍, രവീന്ദ്ര ജഡേജ, ആഖിബ് നബി, കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍, പ്രസിദ്ധ് കൃഷ്ണ

  • വെസ്റ്റ് ഇന്‍ഡീസ്: ജോണ്‍ ക്യാംപ്‌ബെല്‍, കീസി കാര്‍ട്ടി, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ആമിര്‍ ജങ്കൂ, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചേസ്, കീമോ പോള്‍, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, ജെയ്ഡന്‍ സീല്‍സ്, വിറ്റെല്‍ ലോസ്

India vs West Indies 2nd ODI: Shubman Gill chose to bowl first vs WI at Guwahati

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്, അമ്പെയ്ത്തിൽ ഹാട്രിക്; ഷൂട്ടിങ് മിക്സഡ് ഇനത്തിൽ ഏഷ്യൻ റെക്കോർഡ്

ഞങ്ങളേയും നോക്കി അവന്‍ അവിടെ തന്നെ നിന്നു; ഭൂകമ്പം എല്ലാം കവർന്നപ്പോള്‍ അയച്ച വോയ്‌സ് കേട്ട് തകർന്നു: ഫഹദ്

ഹിന്ദു സന്ന്യാസിമാരുടെ സന്ദര്‍ശനവേളയില്‍ സ്ത്രീ ജീവനക്കാരെ മാറ്റി നിര്‍ത്തി; സ്ഥാനം തെറിച്ച് ഈഫല്‍ ടവര്‍ മേധാവി

'ഉത്സവ പ്രതീതിയോടെ ഈ ചിത്രം നിങ്ങള്‍ വീണ്ടും ആഘോഷിക്കുമെന്ന് എനിക്കുറപ്പാണ്‌'; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസിൽ പ്രിയദർശൻ

നീർക്കെട്ട് ശരിക്കും ഉള്ളതാണോ? ശരീരത്തിൽ എവിടെയാണ് നീര് കെട്ടുന്നത്? വൈറലായി ഡോക്ടറുടെ കുറിപ്പ്