സ്വര്‍ണം എയ്തിട്ട് ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സുവര്‍ണനേട്ടം

ഫൈനലില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം
India win gold in archery
അമ്പെയ്ത്തിൽ സ്വർണവുമായി ഇന്ത്യൻ ടീം എപി
Edited By:
Updated on: 
1 min read

ഒകാസകി : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വീണ്ടും സ്വര്‍ണം നേടി. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം.

India win gold in archery
സ്വര്‍ണത്തിലേക്ക് ഓടിക്കയറി ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണം

ഫൈനലില്‍ 238-234 എന്ന സ്‌കോറിനാണ് ചൈനയെ തകര്‍ത്തത്. ചികിത തനിപാര്‍ത്തി, പ്രിതിക പ്രദീപ്, ജ്യോതി സുരേഖ വെന്നം എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം എയ്തിട്ടത്. ലോകറെക്കോര്‍ഡിനൊപ്പമെത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്.

ദക്ഷിണ കൊറിയയുടെ ലോകറെക്കോര്‍ഡിനൊപ്പമാണ് ഇന്ത്യ എത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഏഴാം സ്വര്‍ണമാണിത്. ഇതോടെ മെഡൽ പട്ടികയിൽ ഇന്ത്യ ആദ്യ പത്തിൽ ഇടംപിടിച്ചു.

വനിതാ ടീം സ്ക്വാഷ് ഇനത്തിൽ, തൻവി ഖന്നയും അനഹത് സിങ് സഖ്യം സെമിഫൈനലിലേക്ക് യോഗ്യത നേടി. ഇതോടെ ഇന്ത്യക്കായി മറ്റൊരു മെഡൽ കൂടി ഉറപ്പായിട്ടുണ്ട്. ഹോക്കിയിൽ, ഫൈനൽ ഉറപ്പിക്കാനായി ഇന്ത്യൻ വനിതാ ടീം ദക്ഷിണ കൊറിയയെ നേരിടും. ജൂഡോ താരം അസ്മിത ദേവും ഇന്ന് മത്സരരംഗത്തുണ്ട്.

India win gold in archery
ഏഷ്യന്‍ ഗെയിംസില്‍ ഹാട്രിക് മെഡലുമായി ഗുല്‍വീര്‍ സിങ്
India win gold in archery
'പ്രശസ്തി വലിയ പാര, സമാധാനവും സ്വസ്ഥതയും പോയികിട്ടി'; വൊസീഞ്ഞ!
Summary

India win archery gold with world record equalling score

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com