സ്വര്‍ണത്തിലേക്ക് ഓടിക്കയറി ഇന്ത്യന്‍ വനിതകള്‍, ഏഷ്യന്‍ ഗെയിംസില്‍ ആറാം സ്വര്‍ണം

INDIAN 4X400 WOMEN’S TEAM WINS THE GOLD MEDAL AT ASIAN GAMES!
കിരണ്‍, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് x
Edited By:
Updated on: 
1 min read

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആറാം സ്വര്‍ണം. വനിതകളുടെ 4ഃ400 മീറ്റര്‍ റിലേയിലാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ഈ ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. കിരണ്‍, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. മൂന്ന് മിനിറ്റ് 29.69 സെക്കന്റില്‍ ഇന്ത്യ ഓടിയെത്തി. ബഹ്റെയ്ന്‍ വെള്ളിയും ചൈന വെങ്കലവും നേടി.

INDIAN 4X400 WOMEN’S TEAM WINS THE GOLD MEDAL AT ASIAN GAMES!
ഏഷ്യന്‍ ഗെയിംസില്‍ ഹാട്രിക് മെഡലുമായി ഗുല്‍വീര്‍ സിങ്

4ഃ100 മീറ്റര്‍ മിക്സഡ് റിലേയിലും ഇന്ത്യന്‍ ടീം വെങ്കലം നേടി. 41.06 സെക്കന്റില്‍ ഓടിയെത്തി പുതിയ ദേശീയ റെക്കോര്‍ഡോടെയാണ് ഇന്ത്യ മൂന്നാമതെത്തിയത്. ഇന്ത്യക്കായി ഗുരിന്ദര്‍വീര്‍ സിങ്, അനിമേഷ് കുജൂര്‍, ഹരിത ഭദ്ര, സ്നേഹ എസ് എന്നിവര്‍ ട്രാക്കിലിറങ്ങി.

ഗുരിന്ദര്‍വീര്‍ സിങ്ങാണ് ആദ്യ ലാപ്പില്‍ ഓടിയത്. മികച്ച തുടക്കത്തിനുശേഷം സ്നേഹയും അനിമേഷും അടുത്ത രണ്ട് ലാപ്പില്‍ ഓടി. അവസാന ലാപ്പില്‍ ഓടിയ ഹരിത ഭദ്രയുടെ കുതിപ്പ് ഇന്ത്യയെ വെങ്കലത്തിലെത്തിച്ചു.

INDIAN 4X400 WOMEN’S TEAM WINS THE GOLD MEDAL AT ASIAN GAMES!
അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകള്‍ ?
INDIAN 4X400 WOMEN’S TEAM WINS THE GOLD MEDAL AT ASIAN GAMES!
'ഇടിച്ച്' മുന്നേറി ഇന്ത്യന്‍ ബോക്‌സര്‍മാര്‍; സ്വര്‍ണം, വെള്ളി ഒന്നുറപ്പ്!
Summary

INDIAN 4X400 WOMEN’S TEAM WINS THE GOLD MEDAL AT ASIAN GAMES!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com