ഫോട്ടോ: ട്വിറ്റർ 
Sports

സ്റ്റിമാചിന് രണ്ട് കളികളിൽ വിലക്ക്, പിഴ; കോച്ചില്ലാതെ ഇന്ത്യ, സാഫ് സെമിയിൽ ഇന്ന് ലെബനനെതിരെ

വിലക്കിനൊപ്പം പിഴയായി 41,000 രൂപയും ചുമത്തിയിട്ടുണ്ട്. സാഫ് പോരാട്ടത്തിനിടെ രണ്ട് തവണ ചുവുപ്പ് കാർഡ് കണ്ടതാണ് പരിശീലകനു തിരിച്ചടിയായി മാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സാഫ് ഫുട്ബോൾ പോരാട്ടത്തിൽ ലെബനനെതിരായ സെമി പോരിനൊരുങ്ങുന്ന ഇന്ത്യക്ക് വൻ തിരിച്ചടി. ​ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാചിന് രണ്ട് മത്സരങ്ങൾ വിലക്ക്. ഇതോടെ ഇന്നു നടക്കുന്ന നിർണായ പോരാട്ടത്തിൽ ഡ​ഗൗട്ടിൽ കോച്ചിന്റെ സാന്നിധ്യമുണ്ടാകില്ല. വൈകീട്ട് 7.30നാണ് പോരാട്ടം. 

വിലക്കിനൊപ്പം പിഴയായി 41,000 രൂപയും ചുമത്തിയിട്ടുണ്ട്. സാഫ് പോരാട്ടത്തിനിടെ രണ്ട് തവണ ചുവുപ്പ് കാർഡ് കണ്ടതാണ് പരിശീലകനു തിരിച്ചടിയായി മാറിയത്. എതിർ ടീം താരങ്ങളോടു കയർത്തതും റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തതുമാണ് സ്റ്റിമാചിന് ചുവപ്പ് കാർഡ് നൽകാൻ കാരണം. മൂന്ന് മത്സരങ്ങൾക്കിടെയാണ് സ്റ്റിമാചിന് രണ്ട് ചുവപ്പ് കാർഡുകൾ കാണേണ്ടി വന്നത്. 

ആദ്യ മത്സരത്തിൽ ത്രോ ചെയ്യാൻ നിന്ന പാകിസ്ഥാൻ താരത്തിന്റെ കൈയിൽ നിന്നു പന്ത് തട്ടിയകറ്റിയതിനാണ് ചുവപ്പ് കാർഡ് കണ്ടത്. എന്നാൽ ഇതു താക്കീതിൽ ഒതുക്കേണ്ടതായിരുന്നുവെന്നും റഫറിയുടെ പരിചയക്കുറവാണ് റെഡ് കാർഡ് കാണിക്കാൻ കാരണമായതെന്നും വിമർശനമുയർന്നിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

അഭിമാനമായി നീരജ് ചോപ്ര; ലുസെയ്ൻ ഡയമണ്ട് ലീഗിൽ ഒന്നാം സ്ഥാനം
‌‌
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍