ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനോട് സമനില വഴങ്ങി ഇന്ത്യ  ഇന്ത്യന്‍ ഫുട്‌ബോള്‍
Sports

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനോട് സമനില വഴങ്ങി ഇന്ത്യ

മധ്യനിരയില്‍ മാത്രമാണ് മികച്ച നീക്കങ്ങള്‍ നടന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

റിയാദ്: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അഫ്ഗാനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി ഇന്ത്യ. സൗദി അറേബ്യയില്‍ നടന്ന എവേ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ഗോള്‍ സ്‌കോര്‍ ചെയ്യാനായില്ല.

മത്സരത്തില്‍ ഇരു ടീമുകള്‍ക്കും അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല. മധ്യനിരയില്‍ മാത്രമാണ് മികച്ച നീക്കങ്ങള്‍ നടന്നത്.

ആദ്യ പകുതിയില്‍ മന്‍വീര്‍ സിങ് മികച്ച പൊസിഷനില്‍ എത്തിയത് പ്രതീക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ വിക്രം സിങിലൂടെ ഇന്ത്യയുടെ ഭാഗത്ത് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. മലയാളി സഹല്‍ അബ്ദുല്‍ സമദില്ലാതെ ഇന്ത്യ ഇറങ്ങിയത്. താരത്തിനു പരിക്കാണ് തിരിച്ചടിയായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാല് പോയിന്റാണ് ഇന്ത്യക്ക് ഗ്രൂപ്പില്‍ ഉള്ളത്. ഇന്ത്യ ഇനി ഹോം ഗ്രൗണ്ടില്‍ വെച്ച് അഫ്ഗാനിസ്താനെ നേരിടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരീക്കര സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ദാമോദരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

കരൾ പകുത്തുനൽകി ഭർത്താവ് രക്ഷിച്ച ജീവിതം; അധ്യാപികയുടെ തിരോധാനം അവസാനിച്ചത് പാലക്കാട്ടെ വാടകവീട്ടിൽ

10 ലക്ഷം കൈക്കൂലി ആരോപണം; തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കം; ദേവീക്ഷേത്രത്തിൽ ലക്ഷാർച്ചന; ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം

"ഇന്ത്യ എത്ര കാലം വിദേശ പരിശീലകരെ ആശ്രയിക്കും...?"; രാജ്യത്തെ കോച്ചിംഗ് പ്രതിഭകള്‍ അവസരങ്ങള്‍ക്കായി പോരാടുന്നു: ഹോക്കി ഇതിഹാസം പി ആര്‍ ശ്രീജേഷ്