വിക്കറ്റ് നേട്ടമാഘോഷിക്കുന്ന അശ്വിന്‍ ട്വിറ്റര്‍
Sports

സ്പിന്നിൽ പ്രത്യാക്രമണം; 3 വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍; ഇംഗ്ലണ്ടിന്റെ ലീഡ് 100 കടന്നു

ഇംഗ്ലണ്ട ഒന്നാം ഇന്നിങ്സില്‍ 353, ഇന്ത്യ 307

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: നാലാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്റെ ലീഡ് 100 കടന്നു. ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സെടുത്തു ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് അവര്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 46 റണ്‍സ് ലീഡുമായി ഇറങ്ങിയ അവര്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയില്‍. ആകെ ലീഡ് 117 റണ്‍സ്.

ഇന്ത്യ സ്പിന്നര്‍മാരെ വച്ചാണ് പോരാട്ടം തുടങ്ങിയത്. അശ്വിന്‍- ജഡേജ സഖ്യമാണ് ബൗളിങ് ഓപ്പണ്‍ ചെയ്തത്. വീണ മൂന്ന് വിക്കറ്റുകളും അശ്വിന്‍ സ്വന്തമാക്കി.

ഓപ്പണര്‍ സാക് ക്രൗളി ഒരറ്റത്ത് ബാസ്‌ബോള്‍ നയം നടപ്പിലാക്കുന്നു. താരം 44 റണ്‍സെടുത്തു പൊരുതുന്നു. ഒപ്പം ജോണി ബെയര്‍സ്റ്റോ (1). ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ നട്ടെല്ലായി നിന്ന ജോ റൂട്ടിനു ഇത്തവണ പിടിച്ചു നില്‍ക്കാനായില്ല. ബെന്‍ ഡുക്കറ്റ് (15), ഒലി പോപ്പ് (0), ജോ റൂട്ട് (11) എന്നിവരാണ് പുറത്തായത്.

നേരത്തെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറേലിനു കന്നി സെഞ്ച്വറി നഷ്ടമായത് ഇന്ത്യക്ക് മറ്റൊരു നിരാശയായി. താരത്തിന്റെ അസാമാന്യ മികവാണ് ഇംഗ്ലണ്ടിന്റെ ലീഡ് ഈ നിലയ്ക്ക് കുറച്ചത്. വാലറ്റത്തെ കൂട്ടുപിടിച്ച് ധ്രുവ് ജുറേല്‍ ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി.

149 പന്തുകള്‍ നേരിച്ച് ആറ് ഫോറും നാല് സിക്‌സും സഹിതം ജുറേല്‍ 90 റണ്‍സെടുത്തു. താരത്തിന്റെ കന്നി അര്‍ധ സെഞ്ച്വറി.

കുല്‍ദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവരുടെ പിന്തണയിലാണ് ജുറേല്‍ പോരാട്ടം നയിച്ചത്. സ്‌കോര്‍ 307ല്‍ എത്തിയപ്പോള്‍ ടോം ഹാര്‍ട്‌ലിയാണ് ജുറേലിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇന്ത്യന്‍ ഇന്നിങ്‌സിനു വിരാമമിട്ടത്.

കന്നി ടെസ്റ്റ് കളിക്കുന്ന ആകാശ് ഒരു സിക്‌സടക്കം 29 പന്തില്‍ 9 റണ്‍സെടുത്തു പുറത്തായി. താരത്തെ മടക്കി യുവ താരം ഷൊയ്ബ് ബഷീര്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന നിലയിലാണ് മൂന്നാം ദിനം ഇന്ത്യ തുടങ്ങിയത്. ധ്രുവ് ജുറേലിനൊപ്പം കുല്‍ദീപ് യാദവായിരുന്നു ഇന്നലെ ക്രീസില്‍. സഖ്യം ഇന്നും നിര്‍ണായക ചെറുത്തു നില്‍പ്പ് നടത്തിയാണ് ഇന്ത്യയെ കൂട്ട തകര്‍ച്ചയില്‍ നിന്നു കരകയറ്റിയത്.

കുല്‍ദീപ് 131 പന്തുകള്‍ ചെറുത്ത് 28 റണ്‍സെടുത്തു. ജെയിംസ് ആന്‍ഡേഴ്‌സനാണ് ഈ കൂട്ടുകെട്ടു പൊളിച്ചത്. ഇരുവരും ചേര്‍ന്നു നിര്‍ണായകമായ 76 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

തുടക്കത്തില്‍ യശസ്വി ജയ്സ്വാള്‍ (73) ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ശുഭ്മാന്‍ ഗില്‍ (38), രജത് പടിദാര്‍ (17), രവീന്ദ്ര ജഡേജ (12), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2), സര്‍ഫറാസ് ഖാന്‍ (14), ആര്‍ അശ്വിന്‍ (1) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ഷൊയ്ബ് ബഷീര്‍ 5 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ടോം ഹാര്‍ട്‍ലി മൂന്നും ജെയിംസ് ആന്‍ഡേഴ്‌സന്‍ രണ്ടും വിക്കറ്റുകള്‍ പിഴുതു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'നല്ല ഇടി ഇടിച്ച് നാട്ടുകാരെ കൊണ്ട് കയ്യടിപ്പിക്കണ്ടേ'; 'ചത്ത പച്ച' ടീസർ

'ഇച്ചിരി മനസ്സമാധാനം കിട്ടാനാണ് ഈ മണം പിടിത്തം, അല്ലാതെ ഹോബിയല്ല- എന്നെയൊന്ന് മനസിലാക്കൂ'

യാത്രക്കാരെ മകന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബറാക്കാം, ടാക്‌സിയില്‍ ക്യുആര്‍ കോഡ്; 'വാട്ട് ആന്‍ ഐഡിയ' എന്ന് സോഷ്യല്‍ മീഡിയ

ബിരിയാണി ആരോഗ്യത്തിന് നല്ലതാണോ?

SCROLL FOR NEXT