India Eye Strong ODI Comeback Against England in Series Opener. 
Sports

ഇനി തോൽക്കാനാകില്ല! ഇന്ത്യൻ ടീമിന് ഇന്ന് ഏകദിന പരീക്ഷണം; എതിരാളി ഇംഗ്ലണ്ട്

രമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ടിമിന്റെ ആത്മവിശ്വാസം ഉയർത്തുകയാണ് നായകൻ ശുഭ്മൻ ഗില്ലിന്റെ സംഘത്തിന്റെയും ലക്ഷ്യം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ബർമിങ്ങാം: ട്വന്റി20 പരമ്പരയിൽ തുടർച്ചയായ തോൽവികൾക്ക് ശേഷം ഇന്ത്യ ഏകദിന മത്സരങ്ങൾക്കിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച് ടിമിന്റെ ആത്മവിശ്വാസം ഉയർത്തുകയാണ് നായകൻ ശുഭ്മൻ ഗില്ലിന്റെ സംഘത്തിന്റെയും ലക്ഷ്യം.

അയർലൻഡിനോടും ഇംഗ്ലണ്ടിനോടും ടി20 പരമ്പരകൾ നഷ്ടമായതോടെ വിദേശ സാഹചര്യങ്ങളിലെ ഇന്ത്യയുടെ പ്രകടനം വീണ്ടും ചർച്ചയായിരിക്കുകയാണ്. 2027 ഏകദിന ലോകകപ്പിന് ഇനി 15 മാസം മാത്രമുള്ള സാഹചര്യത്തിൽ ഈ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്.

ഏകദിന ടീമിലേക്ക് വിരാട് കോഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവർ തിരിച്ചെത്തുന്നത് ഇന്ത്യയ്ക്ക് വലിയ കരുത്താകും. എന്നാൽ മുഹമ്മദ് സിറാജിന്റെ അഭാവവും ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യവും ടീമിനെ ബാധിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ.

അതേ സമയം, ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ടീമിൽ ജോഫ്ര ആർച്ചർ നയിക്കുന്ന പേസ് ആക്രമണവും ജോ റൂട്ടിന്റെ സ്ഥിരതയാർന്ന ബാറ്റിങ്ങും ഇംഗ്ലണ്ടിന്റെ കരുത്ത് വർധിപ്പിക്കുന്നു. ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30-നാണ് മത്സരം ആരംഭിക്കുക.

India Eye Strong ODI Comeback Against England in Series Opener.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമുസ് കടലിടുക്കിൽ ഇറാൻ ആക്രമണം; ഇന്ത്യക്കാരൻ കൊലപ്പെട്ടു, എട്ട് പേർക്ക് പരിക്ക്

പിഎസ് സി ലിസ്റ്റില്‍ പെണ്‍മക്കളെ തിരുകിക്കയറ്റി; ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു

ബഹിരാകാശത്തേക്ക് ഒറ്റ 'പ്പാലം'; അനിൽ മേനോന്റെ യാത്ര ഇന്ന്

പ്രതിപക്ഷ ഉപനേതാവ്: സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; ബിനോയ് വിശ്വവുമായി ഇന്ന് ചര്‍ച്ച

സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന്; ജയിലില്‍ സത്യപ്രതിജ്ഞ സംസ്ഥാനത്ത് ഇതാദ്യം