ചരിത്ര ടെസ്റ്റില്‍ 83, 70 റണ്‍സ്... '300' റെക്കോര്‍ഡ് 'ബാറ്റ് ചെയ്ത്' ആഘോഷിച്ച് സ്മൃതി മന്ധാന

ലോര്‍ഡ്‌സ് മൈതാനത്ത് അരങ്ങേറുന്ന ചരിത്രത്തിലെ ആദ്യ വനിതാ ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍. സ്മൃതിയുടെ 300ാം അന്താരാഷ്ട്ര മത്സരം
Smriti Mandhana batting
Smriti Mandhanax
Updated on
1 min read

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ താരമെന്ന റെക്കോര്‍ഡ് നേട്ടം രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി ആഘോഷമാക്കി ഇന്ത്യന്‍ വനിതാ ടീം വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ധാന. ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിലാണ് താരം രണ്ട് ഇന്നിങ്‌സിലും മികച്ച തുടക്കം ടീമിനു നല്‍കിയത്.

ഒന്നാം ഇന്നിങ്‌സില്‍ താരം 11 ഫോറും ഒരു സിക്‌സും സഹിതം 83 റണ്‍സ് എടുത്തിരുന്നു. പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സും സ്വന്തമാക്കി. 9 ഫോറും ഒരു സിക്‌സും സഹിതമായിരുന്നു മികച്ച ഇന്നിങ്‌സ്.

മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ പിടിമുറുക്കിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 285 റണ്‍സെടുത്തു. ഇംഗ്ലണ്ടിനെ 170ല്‍ പുറത്താക്കി ഇന്ത്യ ലീഡ് പിടിച്ചു. 115 റണ്‍സ് നിര്‍ണായക ലീഡുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെന്ന നിലയില്‍.

Smriti Mandhana batting
ഗംഭീർ ടീം 'പോര', പൊളിക്കണം; മോർക്കലും ടെൻ ‍ഡോഷെയും പുറത്തേക്ക്? ദിലീപും തെറിക്കും!

വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് നടക്കുന്ന ചരിത്രത്തിലെ ആദ്യ വനിതാ ടെസ്റ്റ് മത്സരത്തിനിറങ്ങിയാണ് സ്മൃതി അനുപമ നാഴികക്കല്ല് താണ്ടിയത്. ചരിത്ര പോരില്‍ 29ാം വയസിലാണ് താരം 300 അന്താരാഷ്ട്ര മത്സരങ്ങള്‍ തികച്ചത്.

300 അന്താരാഷ്ട്ര മത്സരങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ടതില്‍ അഭിമാനമുണ്ടെന്ന് സ്മൃതി പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ 300 മത്സരങ്ങള്‍ കളിക്കുന്ന പന്ത്രണ്ടാമത്തെ വനിതാ താരമായും സ്മൃതി മാറി. താരത്തിന്റെ 9ാം ടെസ്റ്റ് പോരാട്ടമാണിത്. 120 ഏകദിനങ്ങളും 171 ടി20 മത്സരങ്ങളും താരം ഇന്ത്യക്കായി കളിച്ചു.

Smriti Mandhana batting
പരമ്പര തോൽവികൾ, പരിക്ക്; ഇന്ത്യൻ ടീമിൽ അഴിച്ചുപണി; പ്രിൻസ് യാദവ് ഏകദിന ടീമിൽ, വരുണിന് പകരം ബിഷ്ണോയി
Smriti Mandhana batting
'പോരാട്ടങ്ങൾ ഞങ്ങളുടെ ചോരയിലുള്ളത്; അതാണ് അർജന്റീനയുടെ ഡിഎൻഎ!'
Smriti Mandhana batting
വിറപ്പിച്ച് സ്വിസ് പട; അർജന്റീന സെമിയിൽ
Summary

england vs india: india womens cricket team Vice captain Smriti Mandhana delighted Lords with her grace

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com