രോഹിത് ശർമ്മ പുറത്തായി മടങ്ങുന്നു  എപി
Sports

വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ച് രാഹുല്‍; ബ്രിസ്‌ബെയ്ന്‍ ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍

രോഹിത് ശർമ്മ 10 റൺസെടുത്ത് പുറത്തായി

സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ ബ്രിസ്‌ബെയ്ന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍. നാലാംദിനത്തിലെ ആദ്യ സെഷനില്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എന്ന നിലയിലാണ്. ഫോളോ ഓണ്‍ ഭീഷണി മറികടക്കാന്‍ ഇന്ത്യ ഇനി 79 റണ്‍സ് കൂടി നേടേണ്ടതുണ്ട്. കെ എല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടയും കെ എല്‍ രാഹുലിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നാലാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. രോഹിത് ശര്‍മ്മ വീണ്ടും നിരാശപ്പെടുത്തി. 10 റണ്‍സെടുത്ത രോഹിതിനെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലിന്റെ ചെറുത്തു നില്‍പ്പാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 139 പന്ത് നേരിട്ട രാഹുല്‍ എട്ടു ബൗണ്ടറികളോടെ 84 റണ്‍സെടുത്തു. ലിയോണ്‍ ആണ് രാഹുലിനെ പുറത്താക്കിയത്.

രണ്ട് ബൗണ്ടറികളടിച്ച് പ്രതീക്ഷ നല്‍കിയശേഷമാണ് രോഹിത് പുറത്തായത്. 27 പന്തില്‍ 10 റണ്‍സെടുത്ത രോഹിത്തിനെ കമിന്‍സിന്റെ പന്തില്‍ വിക്കറ്റിന് പിന്നില്‍ അലക്‌സ് കാരി പിടികൂടി. രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 74 റണ്‍സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുല്‍ ഇന്ത്യയെ 100 കടത്തിയത്. 41 റണ്‍സുമായി രവീന്ദ്ര ജഡേജയും ഏഴു റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് ക്രീസിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളത്തിനാവശ്യം കെസി വേണുഗോപാലിന്റെ നേതൃത്വം'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യ പിന്തുണയുമായി കെ സുധാകരന്‍

ലോക്സഭാ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം, ബില്‍ ആധിപത്യത്തിനുള്ള കുറുക്കുവഴിയെന്ന് മുഖ്യമന്ത്രി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സംസ്ഥാന നേതൃത്വത്തിന് അതൃപ്തി; ബിജെപി തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് അനധികൃത മിച്ചഭൂമിയില്‍, സ്ഥലം തിരിച്ച് പിടിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ച് ലാന്‍ഡ് ബോര്‍ഡ്

IIT Madras: ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്, ഡിഗ്രി യോഗ്യത, അവസാന തീയതി ഏപ്രിൽ 26

SCROLL FOR NEXT