ക്യാപ്റ്റൻ രോ​ഹിത് ശർമയും ശുഭ്മാൻ ​ഗിലും പരിശീലനത്തിനിടെ/ പിടിഐ 
Sports

സൂര്യക്ക് പകരം സഞ്ജു? പരമ്പര നോട്ടമിട്ട് ഇന്ത്യ രണ്ടാം അങ്കത്തിന്

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലാണ്. നേരത്തെ ടെസ്റ്റ് മത്സരം 1-0ത്തിനു ജയിച്ച ഇന്ത്യ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര നേടുകയാണ് ലക്ഷ്യമിടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിഡ്ജ്ടൗണ്‍: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ഏകദിന പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മണി മുതലാണ് പോരാട്ടം. ആദ്യ മത്സരത്തില്‍ അനായാസവും ആധികാരികവുമായി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ബാറ്റിങിലും ബൗളിങിലും മികവ് പുലര്‍ത്തി ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ആദ്യ മത്സരം അനായാസം വിജയിച്ചത്. 

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിനു മുന്നിലാണ്. നേരത്തെ ടെസ്റ്റ് മത്സരം 1-0ത്തിനു ജയിച്ച ഇന്ത്യ രണ്ടാം ഏകദിനവും വിജയിച്ച് പരമ്പര നേടുകയാണ് ലക്ഷ്യമിടുന്നത്. വിന്‍ഡീസ് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. 

അതേസമയം കളിക്ക് മഴ ഭീഷണിയുണ്ട്. നിലവില്‍ ചൂട് കാലാവസ്ഥയാണെങ്കിലും മഴ പെയ്യാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. 

ഇന്ത്യ സഞ്ജു സാംസണ് അവസരം നല്‍കുമോ എന്നാണ് മലയാളികള്‍ ഉറ്റുനോക്കുന്നത്. രണ്ടാം ഏകദിനത്തിലും ആദ്യ മത്സരത്തിലെ ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ സഞ്ജുവിനു ഇത്തവണയും പുറത്തിരിക്കേണ്ടി വരും. 

സൂര്യ കുമാര്‍ യാദവിന്റെ ഫോം ഇല്ലായ്മ മാത്രമാണ് നിലവില്‍ ഇന്ത്യക്ക് തലവേദനയായി നില്‍ക്കുന്നത്. സൂര്യക്കു പകരം സഞ്ജു കളിക്കുമോ എന്നും കാത്തിരുന്നു കാണാം. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍/ ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്‌‍ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!

'തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖത്തിന് ഫ്രഷ് ലുക്ക് വേണോ? റോസാപ്പൂവ് ഉപയോഗിക്കേണ്ടത് ഇങ്ങനെ