ഇന്ത്യൻ ടീം  എക്സ്
Sports

വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിയില്‍; ന്യൂസിലന്‍ഡിനെ തകര്‍ത്തു

ഒന്നിനെതിരെ 11 ​ഗോളുകൾക്കാണ് ന്യൂസിലൻഡിനെ തകർത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വനിതാ ഹോക്കി ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ കടന്നു. ഒന്നിനെതിരെ 11 ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ അവസാന നാലിലേക്ക് കടന്നത്. സെമിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.

കളിയുടെ രണ്ടാം മിനിറ്റില്‍ ഒറിവ ഹെപിയുടെ ഗോളിലൂടെ ന്യൂസിലന്‍ഡ് ഇന്ത്യയെ ഞെട്ടിച്ചു. എന്നാല്‍ 15-ാം മിനിറ്റില്‍ ദീപിക സോറെങ്കിലൂടെ ഇന്ത്യ ഒപ്പമെത്തി. തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങളുടെ കടന്നാക്രമണത്തില്‍ ന്യൂസിലന്‍ഡ് തകര്‍ന്നു തരിപ്പണമായി.

ഇന്ത്യയ്ക്കു വേണ്ടി റുതാജ പിസാല്‍ നാലു ഗോളുകള്‍ നേടി. ദീപിക സോറങ്ക് ഹാട്രിക് നേടി. മുംതാസ് ഖാന്‍, മരിയാന കുജുര്‍ എന്നിവര്‍ രണ്ടു ഗോളുകള്‍ വീതവും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം