സഞ്ജു സാംസണ്‍, ജിതേഷ് ശര്‍മ്മ/ ട്വിറ്റര്‍ 
Sports

സഞ്ജു കളിക്കില്ല?; ജിതേഷ് ശര്‍മ്മയ്ക്ക് അവസരം നല്‍കിയേക്കും; അയര്‍ലന്‍ഡിനെതിരെ ഇന്ത്യ ഇറങ്ങുന്നു

പരിക്കുമാറി വീണ്ടും കളിക്കളത്തിലിറങ്ങുന്ന ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി 20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. പരിക്കുമാറി വീണ്ടും കളിക്കളത്തിലിറങ്ങുന്ന ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30 മുതലാണ് മത്സരം. 

ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ്മയ്ക്ക് അവസരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെസ്റ്റിന്‍ഡീസിനെതിരെ നിറം മങ്ങിയ സഞ്ജു സാംസണ്‍ ഇന്ന് കളിച്ചേക്കില്ലെന്നാണ് സൂചന. യുവതാരം റിങ്കു സിങ് ഇന്ന് അരങ്ങേറ്റം കുറിക്കും. 

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, വിന്‍ഡീസ് പര്യടനത്തിലെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്ക് വിശ്രമം അനുവദിച്ച് യുവനിരയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഋതുരാജ് ഗെയ്ക്വാദ്, റിങ്കു സിങ്, ജിതേഷ് ശര്‍മ, ശിവം ദുബെ തുടങ്ങിയ യുവതാരങ്ങള്‍ക്ക് മികവ് തെളിയിക്കാനുള്ള വേദി കൂടിയാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര. 

പരുക്കു ഭേദമായി തിരിച്ചെത്തുന്ന പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്കും പരമ്പരയിലെ പ്രകടനം നിര്‍ണായകമാകും. അയര്‍ലന്‍ഡിനെതിരെ മൂന്ന് ടി 20 മത്സരമാണ് ഇന്ത്യ കളിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT