ഫോട്ടോ: ട്വിറ്റർ 
Sports

ട്വന്റി20 പരമ്പരയും തൂത്തുവാരാന്‍ ഇന്ത്യ, ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യത; ആശ്വാസ ജയം തേടി വിന്‍ഡിസ്

വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരയും തൂത്തുവാരാന്‍ ഇന്ത്യ. പരമ്പരയിലെ അവസാന ട്വന്റി20 ഇന്ന്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരയും തൂത്തുവാരാന്‍ ഇന്ത്യ. പരമ്പരയിലെ അവസാന ട്വന്റി20 ഇന്ന്. ആശ്വാസ ജയം തേടിയാണ് പൊള്ളാര്‍ഡും കൂട്ടരും ഇറങ്ങുക. 

വിരാട് കോഹ്‌ലിക്കും ഋഷഭ് പന്തിനും വിശ്രമം അനുവദിച്ചതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റം വരുമെന്ന് ഉറപ്പാണ്. ഋതുരാജിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കും. ഇഷാന്‍ കിഷനെ മധ്യനിരയിലേക്ക് ഇറക്കുംകയും രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ ഋതുരാജിന് ഇറക്കിയേക്കും. 

ആദ്യ രണ്ട് ട്വന്റി20യിലും സ്പിന്നിനും പേസിനും എതിരെ ഇഷാന്‍ പ്രയാസപ്പെട്ടിരുന്നു. ശ്രേയസ് അയ്യരും പ്ലേയിങ് ഇലവനിലേക്ക് എത്തും. ദീപക് ഹൂഡയ്ക്കും ശാര്‍ദുല്‍ താക്കൂറിനും കുല്‍ദീപിനും അവസാന ട്വന്റി20യില്‍ അവസരം ലഭിച്ചേക്കും. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഋതുരാജ് ഗയ്കവാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, രവി ബിഷ്‌ണോയി, ആവേശ് ഖാന്‍, കുല്‍ദീപ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT