ഫോട്ടോ: ട്വിറ്റർ 
Sports

കോഹ്‌ലിക്ക് അര്‍ധ സെഞ്ച്വറി; ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

കോഹ്‌ലിക്ക് അര്‍ധ സെഞ്ച്വറി; ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 15 ഓവര്‍ പിന്നിടുമ്പോള്‍ നാലിന് 124 റണ്‍സെന്ന നിലയിലാണ്. 

ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ സൂചനകള്‍ നല്‍കി വിരാട് കോഹ്‌ലി അര്‍ധ സെഞ്ച്വറി നേടി. 41 പന്തുകള്‍ നേരിട്ട് മുന്‍ നായകന്‍ 52 റണ്‍സെടുത്തു മടങ്ങി. ഏഴ് ഫോറും ഒരു സിക്‌സും സഹിതമാണ് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറി. ഇഷാന്‍ കിഷന്‍ (രണ്ട്), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (18 പന്തില്‍ 19), സൂര്യകുമാര്‍ യാദവ് (ആറ് പന്തില്‍ എട്ട്) എന്നിവരും പുറത്തായി. 

26 റണ്‍സുമായി ഋഷഭ് പന്തും 5 റണ്‍സുമായി വെങ്കടേഷ് അയ്യരുമാണ് ക്രീസില്‍. വിന്‍ഡീസിനായി റോസ്റ്റന്‍ ചെയ്‌സ് മൂന്ന് വിക്കറ്റുകള്‍ നേടി. കോട്രെല്‍ ഒരു വിക്കറ്റെടുത്തു

നേരത്തെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരം ജയിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ വിന്‍ഡീസ് ടീമില്‍ ഫാബിയന്‍ അലന് പകരം ജേസന്‍ ഹോള്‍ഡര്‍ ഇടംപിടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT