ചേതേശ്വര്‍ പൂജാര എക്സ്
Sports

'ചേതേശ്വര്‍ പൂജാര അനിവാര്യനാകുന്നത് ഇവിടെയാണ്'- വിമര്‍ശിച്ച് കുംബ്ലെ

നാലാം നമ്പറില്‍ ഇറങ്ങുന്ന കോഹ്‌ലിയെ മൂന്നാം സ്ഥാനത്തിറക്കിയതിനെ കുംബ്ലെ ചോദ്യം ചെയ്യുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ ബാറ്റിങ് സമീപനത്തെ വിമര്‍ശിച്ച് ഇതിഹാസ താരവും മുന്‍ നായകനുമായ അനില്‍ കുംബ്ലെ. ഇത്തരമൊരു പിച്ചില്‍ സാഹചര്യം നോക്കാതെയും സ്ഥാനം മാറ്റിയും താരങ്ങളെ ഇറക്കിയ തീരുമാനം ശരിയായില്ലെന്നു കുംബ്ലെ നിരീക്ഷിക്കുന്നു. ചേതേശ്വര്‍ പൂജാരയെ പോലെ ഒരു ബാറ്ററുടെ അസാന്നിധ്യം ടീമിനു ഇത്തരം ഘട്ടങ്ങളിലാണ് അനിവാര്യമാകുന്നതെന്നും കുംബ്ലെ നിരീക്ഷിച്ചു.

'വിരാട് കോഹ്‌ലി നാലാം സ്ഥാനത്താണ് ബാറ്റ് ചെയ്യേണ്ടത്. ആ പൊസിഷനില്‍ ടീമിലെ ഒന്നാം നമ്പര്‍ ബാറ്ററാണ് അദ്ദേഹം. മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയെ പോലെ ബാറ്റ് ചെയ്യുന്ന ഒരു താരമാണ് ഇറങ്ങേണ്ടത്. അദ്ദേഹം 100 മത്സരങ്ങള്‍ കളിച്ച പരിചയ സമ്പന്നനാണ്. ആ സ്ഥാനത്ത് വര്‍ഷങ്ങളായി കളിക്കുന്ന താരമാണ്.'

'ഇന്ന് പൂജാര മൂന്നാം നമ്പറില്‍ ഇറങ്ങിയിരുന്നെങ്കില്‍ ആക്രമിച്ചു കളിക്കുമായിരുന്നില്ല. ഉറച്ചു ക്രീസില്‍ നിന്നു പൊരുതാനുള്ള ശ്രമമായിരിക്കും അദ്ദേഹം നടത്തുക. ആ ഒരു സമീപനമാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്. അത്തരമൊരു താരമാണ് മൂന്നാം നമ്പറില്‍ ആവശ്യമായിരുന്നത്'- കുംബ്ലെ നിരീക്ഷിച്ചു.

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വെറും 46 റണ്‍സിനാണ് പുറത്തായത്. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലിന്റെ അഭാവത്തില്‍ കോഹ്‌ലിയാണ് ഇറങ്ങിയത്. താരം പൂജ്യത്തിനു മടങ്ങുകയും ചെയ്തു. സാധാരണയായി കോഹ്‌ലി നാലാം നമ്പറിലാണ് ടെസ്റ്റില്‍ ബാറ്റിങിന് എത്താറുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി